Image

സുനന്ദയുടെ മരണം; തരൂരിന്‌ ജാമ്യം

Published on 05 July, 2018
സുനന്ദയുടെ മരണം; തരൂരിന്‌ ജാമ്യം


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്‌ എം.പി ശശി തരൂരിന്‌ മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പാട്യാല കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. തരൂര്‍ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്ന്‌ കോടതി നിര്‍ദേശിച്ചു. തരൂരിനെ അറസ്റ്റ്‌ ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തരൂരിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ കോടതി മാറ്റിവെച്ചതായിരുന്നു. തരൂര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന്‌ കാണിച്ച്‌ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ്‌ എതിര്‍ത്തിരുന്നു.
തരൂര്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും പലപ്പോഴായി വിദേശത്തേക്ക്‌ പോകുന്നയാളാണെന്നും സ്‌പെഷല്‍ പ്രൊസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനന്ദയുടെ മരണത്തിന്റെ പ്രധാന സാക്ഷികളില്‍ ചിലരായ നാരയണ്‍ സിംഗ്‌, ബജ്‌രംഗി എന്നിവര്‍ ഇപ്പോഴും തരൂരിനൊപ്പം ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ തരൂര്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജൂലൈ ഏഴിന്‌ അഡീഷണല്‍ ചീഫ്‌ മെട്രോപൊളിറ്റന്‍ മെജിസ്‌ട്രേറ്റിന്‌ മുമ്പാകെ ഹാജരാകാന്‍ തരൂരിന്‌ നോട്ടീസ്‌ ലഭിച്ചതിനു പിറകെയാണ്‌ മുന്‍കൂര്‍ ജാമ്യത്തിന്‌ അപേക്ഷിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക