Image

ഭക്ഷ്യ വിഷബാധ: തിരുവനന്തപുരം ജി വി രാജ സ്‌കൂള്‍ പ്രിന്‍സിപ്പലിന്‌ സ്ഥലം മാറ്റം

Published on 05 July, 2018
ഭക്ഷ്യ വിഷബാധ: തിരുവനന്തപുരം ജി വി രാജ സ്‌കൂള്‍ പ്രിന്‍സിപ്പലിന്‌ സ്ഥലം മാറ്റം

ജി വി രാജ സ്‌ക്കൂളിലെ ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പലിന്‌ സ്ഥലംമാറ്റം. സ്‌പെഷ്യല്‍ ബ്രഞ്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ പ്രിന്‍സിപ്പല്‍ സി.എസ്‌. പ്രദീപിനെ സ്ഥലം മാറ്റിയിരിക്കുന്നത്‌. സ്‌കൂളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയതിന്‌ പിന്നാലെയാണ്‌ സ്ഥലം മാറ്റം. കണ്ണൂര്‍ സ്‌പോര്‍ട്‌സ്‌ ഡിവിഷനിലേക്കാണ്‌സ്ഥലം മാറ്റിയത്‌.

ഹോസ്‌റ്റല്‍ ഭക്ഷണത്തില്‍ നിന്നും കുട്ടികള്‍ക്കുണ്ടായ വിഷബാധ പുറത്തറിയാതിരിക്കാന്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന്‌പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ സ്‌?പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്‌. സ്‌കൂളിലെ ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ്‌ കുമാര്‍ തന്നെ മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും ഭക്ഷ്യവിഷബാധയെ കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരുന്നു.

സ്‌പോര്‍ട്‌സ്‌ ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 60 കുട്ടികള്‍ക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്യാതെ ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു.

എന്നാല്‍ രണ്ടു കുട്ടികള്‍ രക്തം ഛര്‍ദ്ദിച്ചതോടെ ഇവരെ പേരൂര്‍ക്കട ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. പിന്നീട്‌? അവശരായ 32 കുട്ടികളെയും ആശുപത്രിയിലേക്ക്‌ മാറ്റി. എന്നാല്‍, കൃത്യസമയത്ത്‌ വൈദ്യ സഹായമെത്തിച്ചിട്ടുണ്ടെന്നും, പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും അവര്‍ക്കില്ലെന്നുമായിരുന്നു സ്‌കൂളധികൃതരുടെ വിശദീകരണം.

പ്രിന്‍സിപ്പല്‍ സി.എസ്‌. പ്രദീപില്‍ നിന്ന്‌ അടുത്തദിവസം മൊഴിയെടുക്കും. ഹോസ്റ്റലില്‍ നൂറിലേറെ കുട്ടികളുണ്ടെങ്കിലും മുപ്പതോളം പേര്‍ക്കേ ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളൂ. ഒരു വിഭാഗം കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നതും സംശയകരമാണെന്ന്‌ പൊലീസ്‌ പറയുന്നു. കുട്ടികളെക്കൊണ്ട്‌ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായി സംശയമുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ചൂണ്ടിക്കാട്ടുന്നു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പഴകിയ മാംസവും പച്ചക്കറികളുമാണ്‌ പാചകം ചെയ്യുന്നതെന്ന്‌ സ്‌പോര്‍ട്‌സ്‌ കണ്‍സില്‍ കണ്ടെത്തിയിട്ടും കരാറുകാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക