Image

തനിക്ക് അര്‍ബുദമാണെന്ന് വെളിപ്പെടുത്തി നടി സൊനാലി ബേന്ദ്ര

Published on 05 July, 2018
തനിക്ക് അര്‍ബുദമാണെന്ന് വെളിപ്പെടുത്തി നടി സൊനാലി ബേന്ദ്ര

അര്‍ബുദ രോഗമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ താരം സൊനാലി ബേന്ദ്ര. ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സൊനാലി ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണെന്നും ഇന്റസ്റ്റഗ്രാമിലെ കുറിപ്പില്‍ സൊനാലി വ്യക്തമാക്കി

തനിക്ക് വളരെ ഗുരുതരമായ അര്‍ബുദം പിടിപ്പെട്ടിരിക്കുകയാണ്. അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. വളരെ നിസാരമായി തോന്നിയ ചില വേദനകളെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് തനിക്ക് അര്‍ബുദം ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഗുരുതരമായ അവസ്ഥയിലും തനിക്കൊപ്പം കുടുംബവും സുഹൃത്തുക്കളും പിന്തുണയും സ്‌നേഹവുമായി ഉണ്ടെന്നും സൊനാലി കുറിക്കുന്നു. ഒരാള്‍ ആഗ്രഹിക്കുന്ന എല്ലാ പിന്തുണയും അവര്‍ തനിക്ക് തരുന്നുണ്ടെന്നും അതിന് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

വളരെ ശുഭാപ്തി വിശ്വാസത്തോടെ താനിപ്പം പോരാടുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ലഭിക്കുന്ന പരിധിയില്ലാത്ത സ്‌നേഹവും, പിന്തുണയും തന്നെ വളരെയേറെ സഹായിക്കുന്നുണ്ടെന്നും സൊനാലി കുറിക്കുന്നു. സൊനാലിയുടെ ട്വീറ്റിനു പിന്നാലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. 

ഹം സാത്ത് സാത്ത് ഹേ, കല്‍ ഹോ നാ ഹോ, സര്‍ഫരോഷ് തുടങ്ങി മുപ്പതോളം ഹിന്ദി ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇവയ്ക്കു പുറമെ കന്നഡ, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളിലും സൊനാലി വേഷമിട്ടിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക