Image

യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കാതെ പണം തട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയില്‍

Published on 05 July, 2018
യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കാതെ പണം തട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയില്‍
യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കാതെ പണം തട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയില്‍. മൂന്നാര്‍ സബ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ എന്‍.കെ.സജീവനാണ് പിടിയിലായത്. അടിമാലിയില്‍ നിന്നു മുട്ടുകാട്ടേക്ക് സര്‍വീസ് നടത്തുന്നതിനിടെ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നാലു യാത്രക്കാരില്‍നിന്നു പണം വാങ്ങിയശേഷം ഇയാള്‍ ടിക്കറ്റ് നല്‍കിയില്ലെന്ന് കണ്ടെത്തിയത്.
ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. നാലു വര്‍ഷം മുന്‍പും ഇയാള്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് പിടിയിലായിരുന്നു. പണാപഹരണത്തിന് സജീവനെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക