തിരുവനന്തപുരം : ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി മെന്പര്‍മാരായി മൂന്നു പേരെ കെപിസി സി നോമിനേറ്റ് ചെയ്തു. അഡ്വ.സിബി സെബാസ്റ്റ്യന്‍ (അയര്‍ലന്‍ഡ് ), റാഫി പട്ടേല്‍ (ഷാര്‍ജ), അജിത് കുമാര്‍ ബി. പിള്ള (ഷാര്‍ജ ) എന്നിവരെയാണ് കെ പി സി സി പ്രസിഡന്റ് എം.എം. ഹസന് നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് അറിയിച്ചു.
കണ്ണൂര്‍ സ്വദേശിയാണ് സിബി സെബാസ്റ്റ്യന്‍ .പരേതനായ പേഴുംകാട്ടില്‍ സെബാസ്റ്റ്യന്റെ മകനാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ആണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത് .കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ,കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ,െ്രെഡവേഴ്സ് യൂണിയന് ഏരുവേശ്ശി മണ്ഡലം പ്രസിഡന്റ്, കെഎസ് യു തളിപ്പറന്പ് താലൂക്ക് ജനറല്‍ സെക്രട്ടറി ,പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് , ലോ കോളേജ് യൂണിറ്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . 12 വര്‍ഷമായി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നു.
കാസര്‍ഗോഡ് സ്വദേശിയാണ് റാഫി പട്ടേല്‍. റിട്ട. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ പാലക്കുന്ന് കോട്ടിക്കുളത്തെ പരേതനായ ബി.എം ഹമീദിന്റെ മകനാണ് .ഓള് കേരള കോളേജ് അലുമിനി ഫോറം യു.എ.ഇ പ്രസിഡന്റ്, കെ എസ് എഫ് കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്ന റാഫി, ദുബായ് എയര്‍ പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ കേന്ദ്രത്തിലെ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജരാണ് .