Image

യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് സമാപനം

Published on 05 July, 2018
യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് സമാപനം

കാര്‍ഡിഫ് : ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനി രാവിലെ 9 ന് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലിത്ത മോര്‍ ക്ലീമിസ് നഗറില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് റാലിയുംം പൊതുസമ്മേളനവും നടന്നു. 

പൊതുസമ്മേളനം വലിയ മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പുന്നൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

റാലിയില്‍ യുകെയിലെ എല്ലാ പള്ളികളും ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ് എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. രാത്രി എട്ടോെ ചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും ആശീര്‍വാദവും നടന്നു. 

1500 ല്‍ അധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക വികാരി ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക