Image

ആയുധക്ഷാമം: പ്രധാനമന്ത്രിക്ക് കരസേനാമേധാവിയുടെ കത്ത്

Published on 27 March, 2012
ആയുധക്ഷാമം: പ്രധാനമന്ത്രിക്ക് കരസേനാമേധാവിയുടെ കത്ത്

ന്യൂഡല്‍ഹി: കരസേനയില്‍ ആയുധക്ഷാമമുണ്‌ടെന്ന് കാണിച്ച് ജനറല്‍ വി.കെ. സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സേനക്കായി വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായുള്ള വിവാദ വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുമ്പാണ് കരസേന മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആയുധക്ഷാമം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഈ മാസം 12ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജനറല്‍ വി കെ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

പീരങ്കികള്‍ക്ക് ആവശ്യമായ വെടികോപ്പുകള്‍ ഇല്ലെന്നും കരസേനയുടെ ഭാഗമായുള്ള വ്യോമ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെയും കാലാള്‍പ്പടയുടെ പ്രവര്‍ത്തനത്തെയും ആയുധക്ഷാമം സാരമായി ബാധിച്ചിട്ടുണെ്ടന്ന് കരസേന മേധാവി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ആയുധ ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിരോധ മന്ത്രാലയമാണ് സാധാരണ കൈകാര്യം ചെയ്യുന്നത്. ഇത് മറികടന്ന് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതുക വഴി ജനറല്‍ വി.കെ. സിംഗ് താന്‍ സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിന് സജ്ജമാണെന്ന സന്ദേശമാണ് നല്‍കുന്നത്. പ്രായവിവാദത്തെ തുടര്‍ന്ന് രൂപം കൊണ്ട ഭിന്നതകള്‍ കൂടുതല്‍ ശക്തമാകുന്നതായാണ് ഇത് കാണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക