Image

ആന്റിയ അബുദാബിക്ക് പുതിയ നേതൃത്വം

Published on 05 July, 2018
ആന്റിയ അബുദാബിക്ക് പുതിയ നേതൃത്വം

അബുദാബി: അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ (ആന്റിയ) അബുദാബിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സ്വരാജ് ജോണി (പ്രസിഡന്റ്), ഉണ്ണികൃഷ്ണന്‍, നീന തോമസ് (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് കുമാര്‍ (സെക്രട്ടറി), റോബിന്‍ കരികുളം (ജോയിന്റ് സെക്രട്ടറി), ബോബി സണ്ണി (ട്രഷറര്‍), അജി പത്മനാഭന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരടങ്ങുന്ന 27 അംഗ എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. 

ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ ആന്റണി ഐക്യനാടന്‍ അധ്യക്ഷത വഹിച്ചു. രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രതീഷ് വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. റിജു കാവലിപ്പാടന്‍ പുതിയ നിയമാവലിക്ക് അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പിന് മാര്‍ട്ടിന്‍ മൂഞ്ഞേലി നേതൃത്വം നല്‍കി.

അസോസിയേഷന്‍ ഗ്ലീറ്റ്‌സ് ഹോം 2018 എന്ന പേരില്‍ അങ്കമാലിയിലെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ജൂലൈ 12 നു നടക്കുമെന്ന് ആന്റണി ഐക്യനാടന്‍ അറിയിച്ചു. ജിന്‍സ് തോമസ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ജോമോന്‍ റെജി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക