Image

മുഖ്യമന്ത്രി എത്തി; ജെ.എഫ്.കെ എയര്‍പൊര്‍ട്ടില്‍ സ്വീകരണം നല്കി

Published on 05 July, 2018
മുഖ്യമന്ത്രി എത്തി; ജെ.എഫ്.കെ എയര്‍പൊര്‍ട്ടില്‍ സ്വീകരണം നല്കി
ന്യു യോര്‍ക്ക്: ഫൊക്കാന കണ്‍ വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളി, ഡോ. എം. അനിരുദ്ധന്‍, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം എന്നിവര്‍ക്കു പുറമെ കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി, കോണ്‍സല്‍ നിഖില്‍ എന്നിവര്‍ അദ്ധേഹത്തെ സ്വീകരിച്ചു.
വെള്ളിയാഴ്ച ബാള്‍ട്ടിമൂറില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ടില്‍ മുഖമന്ത്രിക്കു സ്വീകരണം. ശനിയാഴ്ച ഫൊക്കാന സമ്മേളനത്തില്‍ ബിസിനസ് സെമിനാറിലുംവൈകിട്ട്പൊതു സമ്മേളനത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും.
1996-ല്‍ ഫൊക്കന ഡാലസ് സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു
മുഖ്യമന്ത്രി എത്തി; ജെ.എഫ്.കെ എയര്‍പൊര്‍ട്ടില്‍ സ്വീകരണം നല്കി
മുഖ്യമന്ത്രി എത്തി; ജെ.എഫ്.കെ എയര്‍പൊര്‍ട്ടില്‍ സ്വീകരണം നല്കി
മുഖ്യമന്ത്രി എത്തി; ജെ.എഫ്.കെ എയര്‍പൊര്‍ട്ടില്‍ സ്വീകരണം നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക