Image

അവസരങ്ങള്‍ ഇല്ലാതാക്കിയാലും തോറ്റുകൊടുക്കില്ലെന്ന്‌ രമ്യ നമ്പീശന്‍

Published on 06 July, 2018
  അവസരങ്ങള്‍ ഇല്ലാതാക്കിയാലും തോറ്റുകൊടുക്കില്ലെന്ന്‌ രമ്യ നമ്പീശന്‍
തനിക്ക്‌ മലയാള സിനിമയില്‍ അവസങ്ങള്‍ നിഷേധിച്ചാലും തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലെന്ന്‌ നടി രമ്യ നമ്പീശന്‍. തനിക്ക്‌ അര്‍ഹതപ്പെട്ട ശമ്പളം ചോദിച്ചതു കൊണ്ടാണ്‌ സിനിമയില്‍ അവസരങ്ങളില്ലാത്തതെന്ന്‌ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. തിരക്കഥ ചോദിച്ചതും ഇങ്ങനെ ഒഴിവാക്കുന്നതിനു കാരണമായി.

`` കഴിഞ്ഞ മൂന്നു കൊല്ലമായി എനിക്ക്‌ മലയാള സിനിമയില്‍ അവസരം കിട്ടുന്നില്ല. എന്തുകൊണ്ട്‌? ഞാന്‍ എനിക്ക്‌ അര്‍ഹതപ്പെട്ട ശമ്പളം ചോദിക്കുന്നതു കൊണ്ടും തിരക്കഥ ചോദിക്കുന്നതു കൊണ്ടുമാണ്‌. നമ്മുടെ ജോലിയും കഴിവുമാണ്‌ മാനദണ്‌ഡം എന്നെനിക്കു തോന്നുന്നില്ല. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കി പിടിച്ചു നിന്നാല്‍ നമ്മള്‍ പാവമാണ്‌. പക്ഷേ നമ്മള്‍ എന്തെങ്കിലും കാര്യത്തിന്‌ നോ പറഞ്ഞാല്‍, അനീതി കണ്ട്‌ പ്രതികരിച്ചാല്‍ നമ്മള്‍ ചീത്ത കുട്ടിയാണ്‌. നടി എന്നു പറയുമ്പോള്‍ ഇന്ന ആള്‌ വേണമെന്നും ഇല്ല. നായകന്‍മാര്‍ ചോദിക്കുന്നതിലും വളരെ കുറച്ചു ശമ്പളം മാത്രമേ നമ്മള്‍ ചോദിക്കുന്നുള്ളൂ.

എന്നെ ഒഴിവാക്കിയത്‌ ഞാന്‍ തിരക്കഥ ചോദിച്ചതു കൊണ്ടാണെന്ന്‌ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ എന്തായാലും മലയാള സിനിമ ചെയ്യും. എനിക്ക്‌ ഒരു പക്ഷേ സിനിമകള്‍ നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ തോറ്റു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല.

`` ഭയമില്ലാതെ മലയാള സിനിമ ചെയ്യാനുള്ള അവസരം ഉണ്ടാകണം. നമ്മുടെ ടീമിലേക്കു വന്ന ചില കുട്ടികള്‍ പറഞ്ഞ കമന്റ്‌ കേട്ട്‌ ഞെട്ടുകയാണ്‌. അഡ്‌ജസ്റ്റ്‌മെന്റ്‌ , കോംപ്രമൈസ്‌ തുടങ്ങിയ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള ഫോണ്‍ റെക്കോര്‍ഡ്‌ കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്‌. പക്ഷേ അത്‌ അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ല. '' രമ്യ പറഞ്ഞു.














































Join WhatsApp News
Boby Varghese 2018-07-06 09:10:40
Hey girl, movie industry is very heavily dominated by male. It is true in Hollywood, Bollywood, Madras, Kerala and anywhere. In 95% of the movies , female characters are immaterial. People may ask as who is the main actor, like Mohan Lal, Mammootty, Jayaram etc, etc. No one will ask if Ramya Nambisan is in the movie. You may not be happy. You can try to be a teacher or a nurse or any other profession. But if you want to continue in this field, please accept the fact that it is a male-dominated industry.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക