Image

കേസുകള്‍ വിഭജിച്ച്‌ നല്‍കാനുള്ള പരമാധികാരം ചീഫ്‌ ജസ്റ്റിസിന്‌ തന്നെയെന്ന്‌ സുപ്രീം കോടതി

Published on 06 July, 2018
കേസുകള്‍ വിഭജിച്ച്‌ നല്‍കാനുള്ള പരമാധികാരം ചീഫ്‌ ജസ്റ്റിസിന്‌ തന്നെയെന്ന്‌ സുപ്രീം കോടതി



ന്യൂഡല്‍ഹി: കേസുകള്‍ വിഭജിച്ച്‌ നല്‍കാനുള്ള പരാമാധികാരം ചീഫ്‌ ജസ്റ്റിസിന്‌ തന്നെയെന്ന്‌
സുപ്രീം കോടതി. ഏത്‌ ബഞ്ച്‌ പരിഗണിക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസിന്‌ തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ്‌ ജസ്റ്റിസിന്റെ പരമാധികാരം ചോദ്യം ചെയ്‌ത്‌ മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷണന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ്‌ വിധി. ജസ്റ്റിസ്‌ എ.കെ. സിക്രി അധ്യക്ഷനായ മൂന്നാംഗ ബഞ്ചാണ്‌ ഹരജി പരിഗണിച്ചത്‌.

സുപ്രീം കോടതിയിലെ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തില്‍ ചീഫ്‌ ജസ്റ്റിസിനുള്ള അധികാരത്തില്‍ (മാസ്റ്റര്‍ ഓഫ്‌ റോസ്റ്റര്‍) വ്യക്തത ആവശ്യപ്പെട്ടാണ്‌ മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ഹര്‍ജി നല്‍കിയത്‌. ഭരണഘടനയില്‍ ചീഫ്‌ ജസ്റ്റിസിന്റെ അധികാരം നിര്‍വചിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക