പുരി ജഗന്നാഥക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം പരിഗണിക്കണം: സുപ്രീംകോടതി
chinthalokam
06-Jul-2018

നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഒഡിഷയിലെ പ്രശസ്‌തമായ പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവസരം എല്ലാ മതസ്ഥര്‍ക്കും നല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് സുപ്രീംകോടതി. പുരിയില്‍ നടപ്പാക്കിയ ശേഷം മറ്റ് ക്ഷേത്രങ്ങളിലും നടപ്പാക്കുന്ന കാര്യം കോടതി ആവശ്യപ്പെടും.
സ്ഥാപകനോ, ഏക വേദപുസ്‌തകമോ ഒറ്റ വിശ്വാസപ്രമാണമോ ഉള്ള മതമല്ല ഹിന്ദുമതം. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട സംസ്‌കാരമാണിത് - ജസ്റ്റിസ് എ.കെ. ഗോയല്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വസ്‌ത്രധാരണ നിയന്ത്രണങ്ങളുള്‍പ്പടെ മറ്റ് മതസ്ഥര്‍ക്കും ബാധകമാക്കി പ്രവേശനം അനുവദിക്കാനാണ് നിര്‍ദ്ദേശം. ക്ഷേത്രം സന്ദര്‍ശിക്കാനായി വിദേശീയരും മറ്റ് മതവിശ്വാസികളും ധാരാളം എത്താറുണ്ടെന്നും ശ്രീകോവിലില്‍ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും പുരി ജില്ലാ ജഡ്‌ജി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments