Image

ദമ്പതികളുടെ ആത്മഹത്യ; പൊലീസ്‌ മര്‍ദ്ദനം സ്ഥിരീകരിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 06 July, 2018
ദമ്പതികളുടെ ആത്മഹത്യ; പൊലീസ്‌ മര്‍ദ്ദനം സ്ഥിരീകരിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കോട്ടയം ചങ്ങനാശേരിയിലെ വാകത്താനത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന സുനില്‍ രേഷ്‌മ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. സുനില്‍കുമാറിനെ പൊലീസ്‌ മര്‍ദ്ദിച്ചതു സ്ഥിരീകരിക്കുന്ന പാടുകള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ്‌ മര്‍ദ്ദിച്ചതിനു സമാനമായ ക്ഷതങ്ങളുണ്ട്‌. വിഷം ഉള്ളില്‍ച്ചെന്നാണു ദമ്പതിമാര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയിലാണ്‌ പോലീസ്‌ ഇവരെ ചോദ്യംചെയ്‌തത്‌.

`പൊലീസ്‌ ഇടിച്ചു കൊല്ലാറാക്കി, ആത്മഹത്യ മാത്രമാണു വഴി' എന്നു സഹോദരനെ ഫോണ്‍ വിളിച്ചു പറഞ്ഞ ശേഷമായിരുന്നു സുനില്‍കുമാറും ഭാര്യ രേഷ്‌മയും ജീവനൊടുക്കിയത്‌. ചങ്ങനാശേരി നഗരസഭയിലെ സിപിഎം അംഗവും സ്വര്‍ണവ്യാപാരിയുമായ അഡ്വ. സജി കുമാറാണ്‌ സ്വര്‍ണം നഷ്ടപ്പെട്ടെന്നു പരാതി നല്‍കിയത്‌.

എന്നാല്‍, പരാതിയില്‍ കേസെടുക്കാതെ, സുനിലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു പൊലീസ്‌. മരണത്തിന്‌ ഉത്തരവാദി സജി കുമാറുമാണെന്നും പൊലീസ്‌ മര്‍ദ്ദിച്ചെന്നും രേഷ്‌മ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കോട്ടയം ചങ്ങനാശേരിയിലെ വാകത്താനത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന സുനില്‍ രേഷ്‌മ ദമ്പതികളാണ്‌ ബുധനാഴ്‌ച മരിച്ചത്‌. വൈകീട്ട്‌ 3.30-ഓടെ വിഷം ഉള്ളില്‍ച്ചെന്ന്‌ അവശരായ നിലയില്‍ കണ്ടെത്തിയ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയിലാണ്‌ പോലീസ്‌ ഇവരെ ചോദ്യംചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക