Image

വ്യത്യസ്‌തമായ പ്രമേയവുമായി `ചിലപ്പോള്‍ പെണ്‍കുട്ടി'

Published on 06 July, 2018
വ്യത്യസ്‌തമായ പ്രമേയവുമായി `ചിലപ്പോള്‍ പെണ്‍കുട്ടി'


വ്യത്യസ്‌തമായ പ്രമേയവുമായി നവാഗതനായ പ്രസാദ്‌ നൂറനാട്‌ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ `ചിലപ്പോള്‍ പെണ്‍കുട്ടി.'കാശ്‌മീരും കേരളവും കഥയുടെ പശ്ചാത്തലമാക്കി കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ്‌ കഥ. പുതുമുഖങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്‌.

അടുത്തകാലത്ത്‌ രാജ്യത്തെ നടുക്കിയ ഒരു ദുരന്തമാണ്‌ സിനിമയുടെ ഇതിവൃത്തം. കലോത്സവ വേദികളില്‍ തിളങ്ങിയ ആവണി എസ്‌.പ്രസാദും, കാവ്യാ ഗണേഷ്‌, സമ്രിന്‍ രതീഷ്‌, എന്നീ കുട്ടി താരങ്ങള്‍ക്കൊപ്പം സുനില്‍ സുഗത, കൃഷ്‌ണ ചന്ദ്രന്‍, അരിസ്റ്റോ സുരേഷ്‌, ശരത്‌, പ്രിയ രാജിവ്‌, ശ്രുതി, മുരളി, രജനീകാന്ത്‌, ജലജ, നൗഷാദ്‌, അഡ്വ.മുജീബ്‌ റഹ്മാന്‍ എന്നിവരും അഭിനയിക്കുന്നു.

പത്താം ക്‌ളാസില്‍ പഠിക്കുന്ന രണ്ട്‌ പെണ്‍കുട്ടികളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികളുടെ ഒരു ഇന്‍വെസ്റ്റിഗേഷനിലൂടെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. ട്രൂലൈന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സുരേഷ്‌ ചുനക്കരയാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.


















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക