Image

മലയാളി മങ്ക മത്സരം കാലിഫോര്‍ണിയായില്‍

ജെയിംസ് വര്‍ഗീസ് Published on 06 July, 2018
മലയാളി മങ്ക മത്സരം കാലിഫോര്‍ണിയായില്‍
സാന്‍ഫ്രാന്‍സിസ്‌കോ: സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷങ്ങളുടെ ഭാഗമായി മലയാളി മങ്ക മത്സരം നടത്തുന്നതായി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

ആഗസ്റ്റ് 19ന് 4 മണി മുതല്‍ 8 മണി വരെ നടക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഓണാഘോഷത്തോടൊപ്പം ഓണസദ്യയും വിഭവസമൃദ്ധമായ കലാപരിപാടികളും നടക്കും. കൂടാതെ തിരുവാതിരകളി മത്സരവും, ഫാമിലി ഫാഷന്‍ഷോ മത്സരവും നടത്തും.

മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് ലയണ്‍സ് ക്ലബ്ബ് അംഗീകാരവും, മലയാളി മങ്ക വിജയിക്ക്് ലയണ്‍സ്‌ക്ലബ്ബ് കിരീടവും, കാഷ് അവാര്‍ഡും നല്‍കും.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

ദിവായ രാജ് മോഹന്‍(408)368-7978
വിജി ഗോപന്‍(650) 302-6233
സൂസന്‍ വര്‍ഗീസ്(408) 386-0490


മലയാളി മങ്ക മത്സരം കാലിഫോര്‍ണിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക