Image

ഷീലയും ജഗദീഷും നയിക്കുന്ന സര്‍ഗസന്ധ്യയുടെ കിക്കോഫ് ഡാലസില്‍ നടന്നു.

ഏബ്രഹാം തോമസ് Published on 06 July, 2018
ഷീലയും ജഗദീഷും നയിക്കുന്ന സര്‍ഗസന്ധ്യയുടെ കിക്കോഫ് ഡാലസില്‍ നടന്നു.
ഡാലസ്: അറുപതുകളില്‍ ആരംഭിച്ച അഭിനയ സപര്യ ഇന്നും തുടരുന്ന മലയാള സിനിമയിലെ താരനടി  ഷീലയും ദശകങ്ങളായി നാനാവേഷങ്ങള്‍ തന്മയത്വമായി അവതരിപ്പിച്ച് വരുന്ന ജഗദീഷും നയിക്കുന്ന സര്‍ഗസന്ധ്യ ഡാലസിലെ മാര്‍ത്തോമ ഇവന്റ് സെന്ററില്‍(11550 യൂണറോഡ്, ഡാലസ്) ജൂലൈ 22, ഞായറാഴ്ച വൈകീട്ട് 5.30 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നതാണ്.

സര്‍ഗസന്ധ്യയുടെ ടിക്കറ്റ് വില്പനയുടെ കിക്കോഫ് കരോള്‍ട്ടനിലെ റോസ്‌മെയ്ഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. തദവസരത്തില്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഹരിപിള്ള , സിപിഎയെയും സ്‌പോണ്‍സര്‍ ടാജ് ഗ്രോസേഴ്‌സ് ഉടമ ഐസക് ജോര്‍ജിനെയും(ജോദിയെയും) മുഖ്യാതിഥി പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഏബ്രഹാം തോമസിനെയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള സ്വാഗതം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍ വിശദമായി സംസാരിച്ചു. അമേരിക്ക റിജീയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് സര്‍ഗസന്ധ്യയ്ക്ക് അമേരിക്കന്‍ നഗരങ്ങളില്‍ ലഭിക്കുന്ന സ്വീകരണം സംതൃപ്തി നല്‍കുന്നതാണെന്നും ഡാലസ് നഗരസമൂഹത്തില്‍ നടത്തുന്ന പരിപാടിയും വന്‍വിജയമായിരിക്കും എന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ആശംസകള്‍ അറിയിച്ച് സംസാരിച്ച മുഖ്യാതിഥി ഏബ്രഹാം തോമസ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭം മുതല്‍ തനിക്കുള്ള അടുത്ത ബന്ധം വിവരിച്ചു. ഹരി പിള്ളയില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് വാങ്ങി ഗോപാലപിള്ളയും ഐസക്ക് ജോര്‍ജില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് വാങ്ങി ജോണ്‍സണ്‍ തലചെല്ലൂരും സര്‍ഗസന്ധ്യയുടെ ടിക്കറ്റ് വില്പന ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പരിപാടികള്‍ ആരംഭിച്ചത് ആന്‍സി തലച്ചെല്ലൂരിന്റെ പ്രാര്‍ത്ഥനാഗാനത്തോടെയാണ്. സുകു വര്‍ഗീസിന്റെ ഗാനാലാപനം പരിപാടികള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കി. പ്രൊവിന്‍സ് സെക്രട്ടറി ഫിലിപ്പ് ചാക്കോയുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു.

സര്‍ഗസന്ധ്യയില്‍ ഷീലയ്ക്കും ജഗദീഷിനുമൊപ്പം പരിപാടികള്‍ അവതരിപ്പിക്കുന്നത് ഗായകര്‍ രഞ്ജിനി ജോസ്, സുനില്‍കുമാര്‍, നടീനടന്മാരായ നല്ല നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി, സ്വാസിക, അനു ജോസഫ്, വിനോദ് കോവൂര്‍, അനീഷ് രവി എന്നിവരാണ്. കീബോര്‍ഡ് രാജേഷും ശബ്ദക്രമീകരണം ഫ്രാന്‍സിസും കൈകാര്യം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്: ഗോപാലപിള്ള-2146843449, ഫിലിപ്പ് തോമസ്-9725229646, ജോണ്‍സണ്‍ തലച്ചെല്ലൂര്‍-4696829960.

ഷീലയും ജഗദീഷും നയിക്കുന്ന സര്‍ഗസന്ധ്യയുടെ കിക്കോഫ് ഡാലസില്‍ നടന്നു.ഷീലയും ജഗദീഷും നയിക്കുന്ന സര്‍ഗസന്ധ്യയുടെ കിക്കോഫ് ഡാലസില്‍ നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക