Image

ഉപേന്ദ്ര ചിവുകുള യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കും; എച്ച് 1 ബി വീസാ അപേക്ഷ ഫീസ് കൂട്ടി

Published on 28 March, 2012
ഉപേന്ദ്ര ചിവുകുള യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കും; എച്ച് 1 ബി വീസാ അപേക്ഷ ഫീസ് കൂട്ടി
ഉപേന്ദ്ര ചിവുകു യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കും

ന്യൂജേഴ്‌സി: ന്യൂ ജഴ്‌സി സ്‌റ്റേറ്റ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുമായ ഉപേന്ദ്ര ചിവുകു
(61) യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കും.
നവംബറില്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലേക്കാണു മത്സരിക്കുക. യുഎസ് രാഷ്ട്രീയത്തിലെ പ്രമുഖനാണ് ആന്ധ്രയില്‍ വേരുകളുള്ള ചിവുകു
. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ചിവുകു സോമര്‍സെറ്റില്‍ നിന്നാണു ജയിച്ചത്.
അഞ്ചു വര്‍ഷമായി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തു തുടരുന്ന അദ്ദേഹം ന്യൂജേഴ്‌സി സഭയിലെ ആദ്യത്തെയും യുഎസ് ജനപ്രതിനിധി സഭയിലേക്കു മത്സരിക്കുന്ന നാലാമത്തെയും ഇന്ത്യന്‍ വംശജനാണ്.
Upendra Chivukula, an Indian American member of the New Jersey state assembly, plans to run for US Congress with the hope of unseating Republican Leonard Lance, who is seeking a third term.

Chivukula, a 10-year assembly veteran who chairs the Telecommunications and Utilities Committee, is the state's first and only Indian-American lawmaker . He is also a former Mayor and councilman in Franklin Township.

Only two Indian Americans have served in the US House of Representatives to date. Dalip Singh Saund was the first Asian immigrant to be elected to Congress in 1956 from California. He was re-elected to a 2nd and 3rd term, winning over 60 per cent the votes.

Louisiana governor Bobby was the second Indian American elected to Congress in 2004. Jindal secured re-election in 2006 with 88 per cent of the vote, but quit in 2007 when he was elected governor.

"If you look at the Congress, there's a 10 percent approval rating," Chivukula, 61, an electrical engineer who moved to the United States from India when he was 24, was quoted as saying by nj.com

Chivukula said he wants to run "given all the debacles that happened last year because of the stalemates in Congress and the lack of focus on how we can come out of this recession and create jobs and the economy."

"With my background I think I can contribute to having some discussion and making a difference," he said.

Chivukula said he does not know if anyone else is seeking the Democratic nomination to run against Lance.

If he wins the nomination, he faces an uphill battle in the November election as the 7th District, once competitive, got more friendly for Republicans after a state commission redrew congressional district lines in December.

"Well, unless you try you never know," said Chivukula

എച്ച് 1 ബി വീസകള്‍ക്കുള്ള അപേക്ഷ ഫീസ് കുത്തനെ ഉയര്‍ത്തി
വാഷിംഗ്ടണ്‍: യുഎസിലേക്ക് കുടയേറുന്ന വിദഗ്ധ തൊഴിലാളികള്‍ക്കുള്ള എച്ച് 1 ബി വീസകള്‍ക്കുള്ള അപേക്ഷ ഫീസ് കുത്തനെ ഉയര്‍ത്തി. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ 325 ഡോര്‍ മുതല്‍ 2000 ഡോളര്‍ വരെയായിരിക്കും എച്ച് 1 ബി വീസ അപേക്ഷയ്ക്കുള്ള അടിസ്ഥാനനിരക്കെന്ന് യുഎസ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും ഐടി തൊഴിലാളികള്‍ക്കും തിരിച്ചടിയാവുന്നതാണ് യുഎസ് എമിഗ്രേഷന്‍ വകുപ്പിന്റെ തീരുമാനം.

ഒക്‌ടോബറില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഒന്നുമുതല്‍ 25 വരെ മഴുവന്‍ സമയ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ എച്ച് 1 ബി വീസയ്ക്കായി 750 ഡോളറും 26 മുതല്‍ 50 വരെ ജീവനക്കാരുള്ള സ്ഥാപനം എച്ച് 1 ബി വീസയ്ക്കായി 1500 ഡോളറും ഫീസിനത്തില്‍ നല്‍കണം. ഫ്രോഡ് ഡിറ്റക്ഷന്‍ ഫീസായി 500 ഡോളര്‍ കൂടി അധികമായും നല്‍കണം. അതിവേഗ പ്രോസസിംഗ്(15 ദിവസത്തിനുള്ളില്‍) സേവനം ആവശ്യമുള്ള സ്ഥാപനങ്ങള്‍ 1225 ഡോളറാണ് അധികമായി നല്‍കേണ്ടത്

2012-2013 സാമ്പത്തി വര്‍ഷത്തേക്കുള്ള എച്ച് 1 ബീ വീസാ അപേക്ഷകള്‍ ഏപ്രില്‍ രണ്ടു മുതല്‍ സ്വീകരിച്ചു തുടങ്ങും. 2012-2013 സാമ്പത്തിക വര്‍ഷത്തേക്ക് ആകെ 65000 എച്ച് 1 ബി വീസകള്‍ ഇഷ്യു ചെയ്യാനാണ് കോണ്‍ഗ്രസ് അനുമതി നല്‍കിയിരിക്കുന്നത്.

ഉപേന്ദ്ര ചിവുകുള യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കും; എച്ച് 1 ബി വീസാ അപേക്ഷ ഫീസ് കൂട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക