ആഷിക് അബു പറഞ്ഞത് സത്യമായി; ബി.ഉണ്ണികൃഷ്ണന്‍ ദിലീപ് സിനിമ പ്രഖ്യാപിച്ചു. വാചക കസര്‍ത്തിന്‍റെ ബലത്തില്‍ വിവാദ നായകനെ വെള്ളപൂശാനും ശ്രമം
FILM NEWS
06-Jul-2018

അവസാനം ആഷിക് അബുവിന്‍റെ വാക്കുകള്‍ സത്യമായി. അതും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവചനം പോലെയുള്ള ഫലപ്രാപ്തി. സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്‍ ദിലീപിന്‍റെ പക്ഷം ചേര്‍ന്ന് ചരടുവലികള്‍ നടത്തുന്നത് ദിലീപിന്‍റെ ഡേറ്റ് ലഭിച്ചതുകൊണ്ടാണ് എന്നായിരുന്നു ആഷികിന്‍റെ ആരോപണം. വ്യാജ ഇടതുപക്ഷക്കാരന്‍ എന്ന ആക്ഷേപവും സിപിഎം നേതാക്കളുടെ സുഹൃത്ത് കൂടിയായ ബി.ഉണ്ണികൃഷ്ണനെതിരെ ആഷിക് അബു ഉന്നയിച്ചിരുന്നു. ഒരേ സമയം സ്ത്രീപക്ഷ വാദി ചമഞ്ഞ് സിപിഎം സഹയാത്രികനായി തുടരുകയും മറു വശത്ത് അക്രമിയെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ബി.ഉണ്ണികൃഷ്ണന്‍ സ്വീകരിക്കുന്നത് എന്നതായിരുന്നു മറ്റൊരു ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായിരുന്ന ആഷിക് അബുവിന്‍റെ ആരോപണങ്ങളുടെ രത്ന ചുരുക്കം.
എന്തായാലും ആഷിക് അബുവിന്‍റേത് വെറും ഒരു ആരോപണം അല്ല മറിച്ച് യഥാര്‍ഥ്യം തന്നെയായിരുന്നു എന്നാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍റെ പുതിയ സിനിമാ പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത്. ഇതിനായി ബി.ഉണ്ണികൃഷ്ണന്‍ പറയുന്ന ന്യായവും വിചിത്രമാണ്. 2013ല്‍ പ്ലാന്‍ ചെയ്ത സിനിമയാണ് തന്‍റെ ദിലീപ് ചിത്രമെന്നും ചില കാരണങ്ങളാല്‍ വൈകിയതിനാല്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നു എന്നുമാണ് ഒരു വിശദീകരണം. എന്നാല്‍ നിലവില്‍ കുറ്റാരോപിതനായ വ്യക്തിയെ ഫെഫ്ക പുറത്താക്കിയിരിക്കുന്നു എന്ന സഹാചര്യത്തിലും ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപിക സ്ത്രീസരംക്ഷണ നയത്തെ അനൂകൂലിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലും ഈ സംരംഭം ഉപക്ഷേിച്ച് മാന്യത കാണിച്ചുകൂടേ എന്ന ചോദ്യത്തിന് ഉണ്ണിക്ക് മറുപടിയില്ല.
ദിലീപ് ജയിലില്‍ പോകാന്‍ ഇടയായതിന് സമാനമായ കേസില്‍ ജയലില്‍ കഴിഞ്ഞ എം.എല്‍.എയോട് ആളുകളുടെയും മാധ്യമങ്ങളുടെയും സമീപനം വ്യത്യസ്തമാണെന്നും ബി.ഉണ്ണികൃഷ്ണന്‍ വാചകകസര്‍ത്ത് നടത്തി ദിലീപിനെ വെള്ളപൂശാനം ശ്രമം നടത്തുന്നു. കോവളം എം.എല്‍.എ വിന്‍സന്‍റിനെയാണ് ഇവിടെ ഉണ്ണികൃഷ്ണന്‍ ഉദ്ദേശിച്ചത്.
ഇതേ സമയം തന്നെ ഫെഫ്കയില്‍ ദിലീപിനെ തിരിച്ചെടുക്കില്ല എന്ന വികലന്യായവും ഉണ്ണികൃഷ്ണന്‍ നടത്തുന്നു. ഇതിന്‍റെ കാര്യമെന്തെന്ന് വെച്ചാല്‍ ദിലീപിന്‍റെ ഫെഫ്ക മെമ്പര്‍ഷിപ്പ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ക്രെഡിറ്റിലുള്ളതാണ്. എന്നാല്‍ അതുപോലെയല്ല താരസംഘടനയിലെ മെമ്പര്‍ഷിപ്പിന്‍റെയും തീയറ്റര്‍ സംഘനടയിലെ മെമ്പര്‍ഷിപ്പിന്‍റെയും മൂല്യം. ആ സംഘടനകളില്‍ ദിലീപിനെ തിരിച്ചെത്തിക്കുകയും പണ്ട് കമലിന്‍റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിരുന്ന കാലത്തെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ക്രെഡിറ്റില്‍ ഫെഫ്കയിലുള്ള നിസാര അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തത് മഹാകര്യമായി അവതരിപ്പിക്കുകയാണ് ബി.ഉണ്ണികൃഷ്ണന്‍.
കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനോട് ഏറ്റവും അടുപ്പമുള്ള സിനിമക്കാരനാണ് ബി.ഉണ്ണികൃഷ്ണന്‍. അതേ സമയം വിദേശ മലയാളിയായ വന്‍ വ്യവസായ പ്രമുഖന്‍റെ പാട്ണറും കാര്യസ്ഥനുമൊക്കെയാണ്. അദ്ദേഹത്തിന്‍റെ തീയറ്റര്‍ പ്രസ്ഥാനം നോക്കി നടത്തുന്നതും ഉണ്ണികൃഷ്ണനാണ്. ആറന്‍മുളയില്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ മത്സരിക്കാന്‍ സിപിഎം തന്നെ നിര്‍ബന്ധിച്ചുവെന്ന് ഉണ്ണികൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനും ഉണ്ണികൃഷ്ണന്‍ പോയിരുന്നു.
ഇങ്ങനെയെല്ലാമുള്ളപ്പോള്‍ പുത്തന്‍ സിനിമയുടെ ലോകത്ത് ഷാജി കൈലാസിനെപ്പോലെ, സാക്ഷാല്‍ ജോഷിയെപ്പോലെ മറ്റൊരു വട്ടപ്പൂജ്യമായി മാറിയിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. ഒന്നിന് പുറകെ ഒന്നായി ചെയ്ത സിനിമകളെല്ലാം വന്‍ സാമ്പത്തിക നഷ്ടം സൃഷ്ടിച്ചു. സാമ്പത്തിക നഷ്ടം പോട്ടെ ഇന്നേകാലം വരെ കൊള്ളാവുന്ന ഒരു സിനിമ ചെയ്യാനും കഴിഞ്ഞിട്ടില്ല. മിസ്റ്റര്‍ ഫ്രോഡും, വില്ലനുമൊക്കെയാണ് ഉണ്ണിയുടെ മാക്സിമം ക്രിയേറ്റീവ് കപ്പാസിറ്റി. അതിന് മുകള്ളിലേക്ക് വളരാന്‍ ഉണ്ണിക്ക് ഇന്നേ വരെ കഴിയാത്തതിനാല്‍ മലയാള സിനിമയില്‍ ആരും ഡേറ്റ് കൊടുക്കാന്‍ തയാറല്ല എന്നതാണ് സത്യം. ഏതോ പഴയകാല ബന്ധത്തിന്‍റെ പേരില്‍ സ്ഥിരമായി ഡേറ്റ് നല്‍കിയിരുന്ന മോഹന്‍ലാലും വില്ലന്‍ പൊട്ടിയതോടെ ഡേറ്റ് കൊടുക്കുന്ന പരിപാടി ഏതാണ്ട് അവസാനിപ്പിച്ചു. അതോടെ ഡേറ്റിനായി തെലുങ്ക് നടന്‍മാരെ സമീപിക്കുന്ന അവസരത്തിലാണ് ദിലീപിന്‍റെ ഡേറ്റ് വീണു കിട്ടുന്നത്.
എന്തായാലും ഉണ്ണിയും ദിലീപും ഒന്നിക്കുന്ന സിനിമ ഈ വര്‍ഷം സംഭവിക്കും എന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്.
Comments.
Vayanakkaran
2018-07-06 23:10:07
No principle for B Unnikrishan. We cannot trust him
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments