Image

മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ചു പ്രതിഷേധം

പി.പി. ചെറിയാന്‍ Published on 07 July, 2018
മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ചു പ്രതിഷേധം
ഇന്ത്യാനാപോലീസ്: പ്രസിഡന്റ് ട്രമ്പിന്റെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സീറൊ ടോളറന്‍സ് പോളിസിയിലും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ നടക്കുന്ന കൂട്ട അറസ്റ്റിലും പ്രതിഷേധിച്ചു ഇന്ത്യാനാ പോലീസ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിനു മുമ്പു ജീസ്സസിനേയും, മാതാവ് മറിയയേയും, ജോസഫിനേയും ഇരുമ്പു കൂട്ടിലടച്ചു ചങ്ങലകൊണ്ടു ബന്ധിച്ചു ചര്‍ച്ചിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

ഡിറ്റന്‍ഷന്‍ സെന്റിന്റെ പ്രതീകമായിട്ടാണ് ചങ്ങലകൊണ്ടു ബന്ധിച്ച ഇരുമ്പു കോളേജ് ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രല്‍ കോണ്‍ഗ്രിഗേഷന്‍  റെക്ടര്‍  പറഞ്ഞു.

അയല്‍ക്കാരെ സ്‌നേഹിക്കണമെന്ന് ക്രിസ്തുവിന്റെ അടിസ്ഥാന പഠിപ്പിക്കലിനെതിരാണ് ഇന്നു നടക്കുന്ന സംഭവ സംഭവങ്ങളെന്ന് റവ.ലി കര്‍ട്ടീസ് ചൂണ്ടികാട്ടി.

അതിര്‍ത്തികടന്ന അഭയാര്‍ത്ഥികളായാണ് യേശുവും കുടുംബവും ഈജിപ്റ്റിലെത്തിയത്. മത്തായിയുടെ സുവിശേഷം 2 ന്റെ 13, 14 വാക്യങ്ങളും ഉദ്ധരിച്ചു. ലീ പറഞ്ഞു രാത്രിയില്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടു ഹെരോദ കുഞ്ഞിനെ വധിക്കാന്‍ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു എന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് യാത്രതിരിക്കേണ്ടിവന്നത്.

ജോസഫും മേരിയും മറ്റൊരു രാജ്യത്തേക്ക് യാത്രതിരിച്ചത് നിയമം ലംഘിച്ചല്ലായിരുന്നു. ഇവരെ ആരും അറസ്റ്റു ചെയ്തിരുന്നില്ലെന്നും ലീ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ഇവരെ പോലെ എത്തി ചേരുന്നവരെ സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പ്രതീകാത്മകമായിട്ടാണ് ഇത് പ്രദര്‍ശിപ്പിച്ചതെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ചു പ്രതിഷേധംമറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ചു പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക