Image

എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ 22 ഞായറാഴ്ച

ജയപ്രകാശ് നായര്‍ Published on 07 July, 2018
എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ വാര്‍ഷിക പിക്‌നിക്ക്  ജൂലൈ 22 ഞായറാഴ്ച
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്.ഓഫ് ഹഡ്‌സണ്‍വാലിയുടെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 5 മണി വരെ റോക്ക്‌ലാന്‍ഡ് ലേക്ക് സ്‌റ്റേറ്റ് പാര്‍ക്കില്‍ (റോക്ക്‌ലാന്‍ഡ് ലേക്ക് റോഡ്, വാലി കോട്ടേജ്, ന്യൂയോര്‍ക്ക് 10989) Lot No.5ല്‍ വച്ച് നടത്തുന്നതാണ് എന്ന് പ്രസിഡന്റ് ജി.കെ. നായര്‍ അറിയിച്ചു. 

ഹഡ്‌സണ്‍വാലിയില്‍ അധിവസിക്കുന്ന നായര്‍ സമുദായാംഗങ്ങളുടെ ഒരു ഒത്തുചേരലിനുള്ള അവസരം കൂടിയായിരിക്കും ഇതെന്ന് സെക്രട്ടറി പത്മാവതി നായര്‍ പറഞ്ഞു.     

നായര്‍ സമുദായാംഗങ്ങളുടെ കേന്ദ്ര സംഘടനയായ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക 2010ല്‍ ന്യൂയോര്‍ക്കില്‍ രൂപീകരിക്കുകയും അതോടനുബന്ധിച്ച് എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലി (NSSOFHV)) 2011 മുതല്‍ ഹഡ്‌സണ്‍വാലി റീജിയണില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രസ്തുത സംഘടനയില്‍ അംഗങ്ങളാകുവാന്‍ താത്പര്യമുള്ള നായര്‍ സമുദായാംഗങ്ങള്‍ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക:

പ്രസിഡന്റ് ജി.കെ. നായര്‍ (845) 2691445, സെക്രട്ടറി പത്മാവതി നായര്‍ (845) 2682992, ട്രഷറര്‍ കൃഷ്ണകുമാര്‍ (845) 8259306.          

ചിക്കാഗോയില്‍ 2018 ഓഗസ്റ്റ് 10,11,12 തീയതികളില്‍ നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് അറിയിച്ചു.  

കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിഷ്ട്രേഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപിനാഥ് കുറുപ്പ് (845) 5483938 മായി ബന്ധപ്പെടേണ്ടതാണ്. 


എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ വാര്‍ഷിക പിക്‌നിക്ക്  ജൂലൈ 22 ഞായറാഴ്ച
NSSHV Logo.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക