Image

മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി

പി.പി. ചെറിയാന്‍ Published on 28 March, 2012
മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി
വെര്‍ജീനിയ: 15 വര്‍ഷങ്ങള്‍ക്കുമുമ്പ് വെടിയുണ്ടയേറ്റ് ചിതറിയ മുഖം മാര്‍ച്ച് 17ന് നടന്ന ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കി.

37 വയസ്സുള്ള റിച്ചാര്‍ഡ്‌ലി നോറിസിന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 36 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ
മാര്‍ച്ച് 19 ന് പുതിയ ജീവിതം നല്‍കിയത്.

15 വര്‍ഷമായി പുറത്തിറങ്ങാതിരുന്ന നോറിസ് രാത്രികാലങ്ങളില്‍ മാസ്‌ക് ധരിച്ചാണ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ പുറത്തുപോയിരുന്നത്. കുട്ടികളും മറ്റുള്ളവരും തന്റെ ഭീകരമുഖം കണ്ടു ഭയക്കരുതെന്നുള്ള താല്‍പര്യമായിരുന്നു അജ്ഞാതവാസം തുടരുവാന്‍ നോറിസിനെ പ്രേരിപ്പിച്ചത്. മുഖത്തിന്റെ പേശികള്‍ മാത്രമല്ല ചുണ്ടും താടിയും നാവും പല്ലും എല്ലാം പുതിയതായി നോറിസിന്റെ മുഖത്ത് തുന്നിച്ചേര്‍ക്കേണ്ടതായി വന്നു.

ഇതോടെ ലോകത്തില്‍ തന്നെ പൂര്‍ണമായും മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഇരുപത്തിമൂന്നാമത്തെ വ്യക്തിയായി നോറിസ് ചരിത്രത്തില്‍ സ്ഥാനം പിടി
ച്ചു . അമേരിക്കയില്‍ ആദ്യമായി പുതിയ മുഖം ലഭിച്ചത് 25 വയസ്സുള്ള ഡാളസ് വീന്‍സിന് ആയിരുന്നു. പട്ടിയുടെ കടിയേറ്റ് വികൃതമായ മുഖം ഫ്രാന്‍സില്‍ ഏഴു വര്‍ഷം മുമ്പ് മാറ്റിവച്ചയതായിരുന്നു ലോകത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.


മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക