Image

ന്യൂയോര്‍ക്ക് ശാലോം ഫെസ്റ്റിവല്‍ : രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി.

ഷോളി കുമ്പിളുവേലി Published on 28 March, 2012
ന്യൂയോര്‍ക്ക് ശാലോം ഫെസ്റ്റിവല്‍ : രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി.
ന്യൂയോര്‍ക്ക്: 2012 ജൂലൈ 7, 8(ശനി, ഞായര്‍) തീയതികളില്‍ ന്യൂയോര്‍ക്കിലെ യൂണിയന്‍ ഡെയിലിലുള്ള കെലുന്‍ബര്‍ഗ് മെമ്മോറിയല്‍ ഹൈസ്‌ക്കൂളില്‍ വച്ച് നടക്കുന്ന ശാലോം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് മാര്‍ച്ച് 25-ാം തീയതി ഞായറാഴ്ച ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ച് നടത്തി. പള്ളി കൈക്കാരന്‍ ഇട്ടൂപ്പേ കണ്ടംകുളം, സണ്ണി മാത്യൂ, ജോസ് പൈലി എന്നിവരില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍, ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ സ്വീകരിച്ചു.

പരിശുദ്ധ പിതാവിന്റെ ആഹ്വാന പ്രകാരം നവസുവിശേഷ സല്‍ക്കരണ വര്‍ഷമായി ആചരിക്കുന്ന ഈ അവസരത്തില്‍ രക്ഷയുടെ സുവിശേഷം എല്ലാ ജനതകളിലും എത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധതാരാണെന്ന് വിനോദ് അച്ചന്‍ ഉദ്‌ബോദിപ്പിച്ചു. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ടോം, കമ്മറ്റി അംഗങ്ങളായ ജോയി വാഴ
പ്പിള്ളി, ഷോളി കുമ്പിളുവേലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

“ഉണര്‍ന്നു…പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു”. (ഏശയ്യാ 60-1) ഇതാണ് ഈ വര്‍ഷത്തെ ധ്യാന വിഷയം. സീറോ മലങ്കര സഭാ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയൂസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും.

കേരളത്തിലെ പ്രശസ്തരായ വചനപ്രഘോഷര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നര്‍ ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക് 60 ഡോളറും, കുട്ടികള്‍ക്ക്(5മുതല്‍ 15 വരെ) 30 ഡോളറുമാണ്. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ബേബി സിറ്റിംഗ് സൗകര്യവും ലഭ്യമാണ്.

ധ്യാനം മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും നടത്തുക. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യൂത്തിനും, ടീനേജിനും ഇംഗ്ലീഷിലും പ്രത്യേകം ധ്യാനം ഉണ്ടായിരക്കും.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ വിരുന്നിലേക്ക് ശാലോ മീഡിയ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

താഴെ പറയുന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. ചെക്ക്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ സ്വീകരിക്കുന്നതായിരിക്കും.

www.shalomus.org.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സെബാസ്റ്റ്യന്‍ ടോം - 201 407 0862
ജോയി വാഴപ്പിള്ളി - 914 202 5003
ന്യൂയോര്‍ക്ക് ശാലോം ഫെസ്റ്റിവല്‍ : രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി.
ശാലോം ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക