Image

സുനന്ദ കേസില്‍ സുബ്രമണ്യന്‍ സ്വാമിയുടെ 'താത്‌പര്യം' ചോദ്യം ചെയ്‌ത്‌ തരൂരിന്‍റെ അഭിഭാഷകന്‍

Published on 07 July, 2018
സുനന്ദ കേസില്‍ സുബ്രമണ്യന്‍ സ്വാമിയുടെ 'താത്‌പര്യം' ചോദ്യം ചെയ്‌ത്‌ തരൂരിന്‍റെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശശി തരൂര്‍ എം.പി ഇന്ന്‌ നേരിട്ട്‌ കോടതിയില്‍ ഹാജരായി. കേസില്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്ന കോടതി ഇന്ന്‌ ജാമ്യവും അനുവദിച്ചു. തുടര്‍ന്നാണ്‌ കേസിന്‍റെ തുടര്‍ന്നുള്ള വാദം ഈ മാസം 26ലേക്ക്‌ മാറ്റിവെച്ചത്‌.

അതേസമയം, ഇന്നത്തെ കോടതി നടപടിയില്‍ ശ്രദ്ധേയമായത്‌ മറ്റൊന്നായിരുന്നു. കേസില്‍ 'ലോകസ്‌ സ്റ്റാന്‍ഡി'യാവാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായാണ്‌ സുബ്രമണ്യന്‍ സ്വാമി കോടതിയിലെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക