Image

ഡോ. പി.വി ബൈജു സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ അംഗം

ആഷ്‌ലി ജോസഫ് Published on 07 July, 2018
ഡോ. പി.വി ബൈജു സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ അംഗം
എഡ്മിന്റന്‍: ആല്‍ബര്‍ട്ടയിലെ സോഷ്യല്‍ വര്‍ക്കര്‍മാരുടെ റജിസ്‌ട്രേഷനും പ്രാക്ടീസും കൈകാര്യം ചെയ്യുന്ന ആല്‍ബര്‍ട്ട കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വര്‍ക്‌സ് കൗണ്‍സിലിലെ അംഗമായി ഡോ. പി. വി. ബൈജു തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലിലേക്ക് ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ബൈജു മത്സരിച്ചത്. മൂന്ന് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ ആറു പേരാണു മത്സരിച്ചത്. രണ്ടാമത്തെ ഏറ്റവും കൂടുതല്‍ വോട്ടോടെയാണ് ബൈജു തിരഞ്ഞെടുക്കപ്പെട്ടത്.

സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലില്‍ റജിസ്‌ട്രേഷനുള്ള നിരവധി മലയാളികളുടെ പിന്തുണയും ബൈജുവിനു ലഭിച്ചിരുന്നു. രണ്ടു വര്‍ഷത്തേക്കാണു തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറുടെ കാലാവധി. കൗണ്‍സിലിന്റെ വിവിധ നയരൂപീകരണങ്ങളിലും റജിസ്‌ട്രേഷന്‍ മുതലായ റെഗുലേറ്ററി കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് കൗണ്‍സിലാണ്. പുതിയ കുടിയേറ്റക്കാരായ സോഷ്യല്‍ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ ഈ പദവി സഹായിക്കുമെന്നു ബൈജു അഭിപ്രായപ്പെട്ടു.

എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ നിവാസിയായ ബൈജു കഴിഞ്ഞ അഞ്ചു വര്‍ഷമായി റെഡ് ഡീര്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. സോഷ്യല്‍ വര്‍ക്കിലെ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ബൈജു. ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തിലധിഷ്ഠിത വികസന രീതികളെക്കുറിച്ചുള്ള പുസ്തകവും ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയ് ഹിന്ദ് പത്രത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സമകാലിക വിഷയങ്ങളെ സംബന്ധിച്ച് ഒരു പംക്തി എഴുതുന്നു. എഡ്മിന്റനിലെ പെരിയാര്‍ തീരം സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലും മറ്റു നിരവധി തലങ്ങളിലും എഡ്മിന്റനിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമാണ് പി. വി. ബൈജു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക