Image

ട്രെയിനില്‍ മയക്കുമരുന്ന്‌ നല്‍കി ദമ്പതികളുടെ സ്വര്‍ണ്ണം മോഷ്‌ടിച്ചു

Published on 01 July, 2011
ട്രെയിനില്‍ മയക്കുമരുന്ന്‌ നല്‍കി ദമ്പതികളുടെ സ്വര്‍ണ്ണം മോഷ്‌ടിച്ചു
ചെങ്ങന്നൂര്‍: ട്രെയിനില്‍ മയക്കുമരുന്ന്‌ കലര്‍ന്ന ബിസ്‌കറ്റ്‌ നല്‍കി ദമ്പതളുടെ 10 പവന്റെ സ്വര്‍ണവും പണവും മറ്റു വിലപ്പെട്ട രേഖകളും കവര്‍ന്നു. മിലിട്ടറി ഉദ്യോഗസ്ഥനായ കന്യാകുമാരി സ്വദേശി ജയന്‍, ഭാര്യ രശ്‌മി എന്നിവരുടേയും ഹരിപ്പാട്‌ പള്ളിപ്പാട്‌ സ്വദേശിനി രാധയുമാണ്‌ സ്വര്‍ണ്ണവും രേഖകളും മോഷ്‌ടാവ്‌ കവര്‍ന്നത്‌. ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള കേരളാ എക്‌സ്‌പ്രസില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ എട്ടരയോടെ തിരുപ്പതിയില്‍ എത്തിയപ്പോള്‍ സഹയാത്രികരായിരുന്ന രണ്‌ടു യുവാക്കള്‍ നല്‌കിയ ഫ്രൂട്ടി കഴിച്ച ഹരിപ്പാട്‌ സ്വദേശിയായ യുവതി ക്രമേണ മയക്കത്തിലാവുകയായിരുന്നു. ട്രെയിന്‍ തിരുപ്പൂരില്‍ എത്തിയപ്പോള്‍ മയക്കം വിട്ടുണര്‍ന്ന യുവതി പണം വച്ചിരുന്ന തന്റെ ലെഗേജുകള്‍ തെരഞ്ഞപ്പോഴാണ്‌ ബാഗ്‌ തുറന്നുകിടക്കുന്നതും അതിനുള്ളിലുണ്‌ടായിരുന്ന പണവും പാസ്‌പോര്‍ട്ടും വിലപ്പെട്ട രേഖകളും മോഷണം പോയതും അറിഞ്ഞത്‌. യുവതിയുടെ ബാഗില്‍ നിന്നു പണം മോഷ്‌ടിക്കപ്പെട്ടതറിഞ്ഞ്‌ എത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി തിരിച്ചു പോകാന്‍ തുടങ്ങുമ്പോഴാണ്‌ അതേ കംപാര്‍ട്ട്‌മെന്റില്‍ ദീര്‍ഘനേരമായി മയക്കത്തിലായിരുന്ന പട്ടാളക്കാരനെയും ഭാര്യയെയും ശ്രദ്ധയില്‍ പ്പെട്ടത്‌. ഇവര്‍ ദീര്‍ഘനേരമായി ഉറങ്ങുകയാണെന്ന്‌ സഹയാത്രികര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ ഇവരെ വിളിച്ചുണര്‍ത്തി. ഉറക്കംവിട്ടുണര്‍ന്നപ്പോഴാണ്‌ ഇരുവരും തങ്ങള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക