Image

ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യനില തൃപ്തികരം - സഭ സെക്രട്ടറി

പി.പി.ചെറിയാന്‍ Published on 07 July, 2018
ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യനില തൃപ്തികരം - സഭ സെക്രട്ടറി
ഹൂസ്റ്റണ്‍ : ജൂണ് മുപ്പതു മുതല്‍ കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെട്രോപൊലീ റ്റയുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണെന്നു ജൂലൈ ഏഴിന് വൈക്കീട്ടു സഭ സെക്രട്ടറി റെവ കെ.ജി ജോസഫ് പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു .
ആരോഗ്യസ്ഥിതി പൂര്‍വാധികം മെച്ചപ്പെട്ടുവരുന്നതായും , സന്ദര്‍ശകരോട് തിരുമെനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ സംഭാഷണം നടത്തുന്നതായും , ദിവസവും സഭയിലെ ഇതര ബിഷപ്പുമാരും , പട്ടക്കാരും ആശുപത്രിയില്‍ എത്തി പ്രാത്ഥിക്കുന്നതായും സെക്രട്ടറി പറഞ്ഞു .
കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ചികിത്സയില്‍ ക്രിസോസ്റ്റം തിരുമേനി സംതൃപ്തി അറിയിച്ചതായും മെച്ചപ്പെട്ട ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പോകേണ്ട തില്ലെന്നും തിരുമേനി പറഞ്ഞതായും സെക്രട്ടറി അറിയിച്ചു .എല്ലാവരുടെയും പ്രാര്‍ത്ഥന അച്ചന്‍ ആവശ്യപെട്ടിട്ടുണ്ട് .

ഹൂസ്റ്റണില്‍ നോര്‍ത്ത അമേരിക്ക-യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായെ വിവരങ്ങള്‍ യഥാസമയം അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ,സമൂഹാ മാദ്യമങ്ങളില് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളില്‍ ഖേതമുണ്ടെന്നും സെക്രട്ടറി അറിയിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക