Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു: ജിഎന്‍പിസി അഡ്മിനെതിരെ കേസ് എടുത്തു

Published on 07 July, 2018
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു: ജിഎന്‍പിസി അഡ്മിനെതിരെ കേസ് എടുത്തു

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ ജി എന്‍ പി സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിനുകള്‍ക്കെതിരെ എക്‌സൈസ് കേസ് എടുത്തു.അഡ്മിന്‍ ടി എല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇരുവരും നിലവില്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്.

18ലക്ഷം അംഗങ്ങളാണ് ജി എന്‍ പി സിയിലുള്ളത്. ജി എന്‍ പി സി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ലെന്ന് അഡ്മിന്റേതായി കുറിപ്പും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

ഏതൊക്കെയാണ് പുതിയ ബ്രാന്‍ഡുകള്‍, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക