Image

സ്വീഡനെ വീഴ്ത്തി; ഇരുപത്തിയെട്ട് കൊല്ലത്തിനുശേഷം ഇംഗ്ലണ്ട് സെമിയില്‍ (2-0)

Published on 07 July, 2018
സ്വീഡനെ വീഴ്ത്തി; ഇരുപത്തിയെട്ട് കൊല്ലത്തിനുശേഷം ഇംഗ്ലണ്ട് സെമിയില്‍ (2-0)

സമാറ:  ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ഇംഗ്ലണ്ട് പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് സ്വീഡനെ തോല്‍പിച്ചത്. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. 

ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡറായ മഗ്യൂര്‍. ഗോളി റോബി ഓള്‍സന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

അമ്പത്തിയൊന്നാം മിനിറ്റില്‍ ഡെലി അലിയാണ് ലീഡുയര്‍ത്തിയത്. ബോക്‌സിന്റെ പുറത്ത് നിന്ന് ലിങ്ഗാര്‍ഡ് നല്‍കിയ ക്രോസ് അലി ഹെഡ്ഡ് ചെയ്താണ് വലയിലിട്ടത്. പോസ്റ്റിനുള്ളില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന അലി നിഷ്പ്രയാസമാണ് പന്ത് വലയിലെത്തിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക