Image

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന് പഞ്ചാബ് പോലീസിന്റെ നോട്ടീസ്

Published on 07 July, 2018
പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന് പഞ്ചാബ് പോലീസിന്റെ നോട്ടീസ്

കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡനക്കേസില്‍ തിരിഞ്ഞു കളിച്ച്  പീഡനാരോപണ വിധേയനായ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. ബിഷപ്പിനെതിരെ പീഡനം ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയതിനു പിന്നാലെ കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നല്‍കി ബിഷപ്പിന്റെ നീക്കം. 

കന്യാസ്ത്രീയുടെ സഹോദരനെതിരായ ബിഷപ്പിന്റെ പരാതിയിലാണ് പഞ്ചാബ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരനായ കോടനാട് സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പോലീസിന്റെ നോട്ടീസ് ലഭിച്ചത്.

നേരിട്ട് ഹാജരാകാനാണ് പഞ്ചാബ് പോലീസിന്റെ നിര്‍ദ്ദേശം. എന്നാല്‍ എത്താന്‍ കഴിയില്ലെന്ന് ഇയാള്‍ വക്കീല്‍ വഴി പോലീസിനു മറുപടി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ സമാനസ്വഭാവമുള്ള പരാതി കേരള പോലീസില്‍ നിലനില്‍ക്കുകയാണെന്ന് കാണിച്ചാണ് മറുപടി നല്‍കിയത്. കന്യാസ്ത്രീയും സഹോദരനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബിഷപ്പിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായാണ് പഞ്ചാബ് പോലീസില്‍ ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ പരാതി കോട്ടയം ജില്ല പോലീസ് മേധാവിക്കും ആരോപണവിധേയനായ ജലന്ദര്‍ ബിഷപ്പ് പരാതി നല്‍കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക