Image

അറ്റ്‌ലാന്റ ക്‌നാനായ കണ്‍വന്‍ഷനില്‍ പുതുമയാര്‍ന്ന പരിപാടികളുമായി വിമണ്‍സ് ഫോറം

ജോയിച്ചന്‍ പുതുക്കുളം Published on 07 July, 2018
അറ്റ്‌ലാന്റ ക്‌നാനായ കണ്‍വന്‍ഷനില്‍ പുതുമയാര്‍ന്ന പരിപാടികളുമായി വിമണ്‍സ് ഫോറം
അറ്റ്‌ലാന്റ : ജൂലൈ 19, 20, 21, 22 തീയതികളില്‍ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷനില്‍ വളരെ പുതുമയാര്‍ന്നതും വ്യത്യസ്തവുമായ പരിപാടികള്‍ വിമന്‍സ് ഫോറം സംഘടിപ്പിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം കൊച്ചു കുട്ടികള്‍ക്ക് വേണ്ടി നടത്തുന്നു ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ് മത്സരമാണ്. 8 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും ആണ് ഈ മത്സരം നടത്തപ്പെടുന്നത്. 3 റൗണ്ടുകളില്‍ ആയിട്ടാണ് മത്സരം നടത്തുന്നതും വിജയികളെ തിരഞ്ഞെടുക്കുക. ടോസമി കൈതക്കതൊട്ടിയില്‍, സിമി പോട്ടൂര്, സ്വപ്ന നടു പറമ്പില്‍, ജൂബി ഒരാളില്‍ എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നു.

അതുപോലെതന്നെ പ്രാധാന്യമേറിയ മറ്റൊരിനമാണ് ക്‌നാനായ മന്നന്‍ & മങ്ക പരിപാടി. 21 വയസ്സിനു മുകളിലുള്ള അവിവാഹിതരായ ക്‌നാനായ യുവതീ യുവാക്കളേയും 25 , വയസ്സിനു മുകളിലുള്ള വിവാഹിതരായ ക്‌നാനായ യുവതി യുവാക്കളെയും സംഘടിപ്പിച്ചുകൊണ്ടാണ് ഈ മത്സരം നടത്തുന്നത്. രണ്ടു പരിപാടികളുടെയും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് കെസിസിഎന്‍എ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. മറ്റേതൊരു കണ്‍വെന്‍ഷനുകളും ഇപ്രാവശ്യം വളരെ കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത് എന്ന് കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു. ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത് പ്രിയ കാരക്കാട്ടില്‍, സാബു മന്നാകുളം, ഗ്രേസി വാച്ചാചിറ, അനീഷാ കാരിക്കാട്ട്, ഷീന ചേരിയില്‍ എന്നിവരാണ്.

കണ്‍വെന്‍ഷന്‍ തുടക്കം കുറിക്കുന്ന ഘോഷയാത്ര പര്യവസാനിക്കുന്നത് വിമന്‍സ് ഫോറം അണിനിരക്കുന്ന ഫ്‌ളാഷ് മോബോട് കൂടിയായിരിക്കും എന്ന് വിമന്‍സ് ഫോറം പ്രസിഡണ്ട് ശ്രീമതി. സ്മിത വെട്ടുപാറ പുറത്ത് അറിയിച്ചു. ഇതും ഈ കണ്‍വെന്‍ഷനിലെ ഒരു പുതുമയായി കണക്കാക്കാവുന്നതാണ്.

കൂടാതെ സെമിനാറുകള്‍ പലതരം ക്ലാസുകള്‍ എന്നിവയും സംഘടിപ്പിക്കുന്നതാണെന്നു വിമന്‍സ് ഫോറം എക്‌സിക്യൂട്ടീവ് അറിയിച്ചു. കെ.സി.ഡബ്ല്യു.എഫ്.എന്‍.എ പ്രസിഡന്റ് സ്മിത വെട്ടു പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ആന്‍സി കൂപ്‌ളികാട്, സെക്രട്ടറി ദിവ്യ വളളി പടവില്‍, ജോയിന്റ് സെക്രട്ടറി അനീഷ് കരിക്കാട്, ട്രഷറര്‍ ജൂബി ഊരാളില്‍, ജോയിന്റ് ട്രഷറര്‍ ആലേ്യെ തച്ചാറാ, ആര്‍.വി.പി ജിനാ ഇലയ്ക്കാട്ട, ബിന്ദു കൈതാരം എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക