Image

ചിദംബരത്തിന്റെ വീട്ടില്‍ കവര്‍ച്ച; നഷ്ടമായ ആഭരണങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്

Published on 08 July, 2018
ചിദംബരത്തിന്റെ വീട്ടില്‍ കവര്‍ച്ച; നഷ്ടമായ ആഭരണങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. ഒന്നരക്കോടി രൂപയുടെ ആഭരണങ്ങള്‍ കളവുപോയതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഷണം പുറത്തറിയുന്നത്. ഒരു മാസം മുന്‍പ് വീട് അടച്ചു പൂട്ടി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഊട്ടിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിച്ചതായി മനസിലായത്. സംഭവത്തില്‍ വീട്ടുജോലിക്കാരെയും പോലീസ് സംശയിക്കുന്നുണ്ട്. വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മുഖംമൂടി ധരിച്ച രണ്ടു സ്ത്രീകള്‍ വീട്ടില്‍ കടക്കുന്നത് പതിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക