Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കേസ്: ജിഎന്‍പിസി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

Published on 08 July, 2018
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കേസ്: ജിഎന്‍പിസി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍
ഗ്‌ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന (ജിഎന്‍പിസി) ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെഎക്‌സൈസ് വകുപ്പ് കേസെടുത്തിരുന്നു. ഇതിനെതുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി അജിത് ജില്ലാകോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്വദേശിയായ അജിത് കുമാറും ഭാര്യ വിനീതിയും ഇപ്പോള്‍ ഒളിവിലാണ്. ഭാര്യയും ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാളാണ്. 

ജിഎന്‍പിസി പൂട്ടണം എന്നാവശ്യപ്പെട്ട് എക്‌സൈസ് നേരത്തെ ഫേസ്‌സ്ബുക്കിനെ സമീപിച്ചിരുന്നു. മദ്യപിക്കുന്ന ചിത്രങ്ങള്‍ ഗ്രൂപ്പിലിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബാറുകളില്‍ ഇളവുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ഇരുപത് ലക്ഷത്തോളം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. അജിത് കുമാറിനോട് കഴിഞ്ഞ ദിവസം എക്‌സൈസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക