Image

ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ദി ബോഡി'യുടെ ഷൂട്ടിങ് പൂര്‍ത്തിയായി

Published on 08 July, 2018
ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ദി ബോഡി'യുടെ ഷൂട്ടിങ് പൂര്‍ത്തിയായി
ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ദി ബോഡിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. മുംബൈയിലും മൗറീഷ്യസിലും 45 ദിവസം നീണ്ട ചിത്രീകരണമാണ് നടന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ നായകന്‍. വേദികയാണ് നായികയായെത്തുന്നത്. വേദികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ദി ബോഡി.
റിഷി കപൂറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു കോളേജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് വേദിക എത്തുന്നത്. ഓഗസ്റ്റില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക