Image

സൈനികന്റെ വീട് അടിച്ചുതകര്‍ത്തു, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അറസ്റ്റില്‍

Published on 08 July, 2018
സൈനികന്റെ വീട് അടിച്ചുതകര്‍ത്തു, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അറസ്റ്റില്‍
കൊല്ലത്ത് സൈനികന്റെ വീട് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നിന്ന് പിടികൂടി. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പറശിനിക്കടവില്‍ നിന്ന് കൊല്ലം പൊലീസാണ് ഇവരെ പിടികൂടിയത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സൈനികന്റെ വീട് പോപ്പുലര്‍ ഫ്രണ്ട്എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

മതസ്പര്‍ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നും അക്രമികളുടെ ലക്ഷ്യം എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇറച്ചിവ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവം ഗോരക്ഷാ ആക്രമണമാക്കി തീര്‍ത്ത് അക്രമമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് കണ്ടെത്തല്‍. 

സംഭവം നടന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനാലാണ് മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക