Image

ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം: സാറാ ജോസഫ്‌

Published on 08 July, 2018
ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ  ഉടന്‍ അറസ്റ്റ്‌ ചെയ്യണം: സാറാ ജോസഫ്‌

തൃശൂര്‍: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്ന്‌ എഴുത്തുകാരി സാറാ ജോസഫ്‌ പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച വാര്‍ത്താ സമേമളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സാറാ ജോസഫ്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ബിഷപ്പ്‌ തെറ്റ്‌ ചെയ്‌തോ ഇല്ലയോ എന്ന്‌ കോടതിയില്‍ തെളിയിക്കട്ടെ. സ്‌ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ ചെയ്യുകയാണ്‌ സര്‍ക്കാരും പൊലീസും ചെയ്യേണ്ടത്‌. കുമ്‌ബസാര രഹസ്യം ചോര്‍ത്തിയിട്ട്‌ ഒരു പെണ്ണിനെ പീഡിപ്പിക്കുന്നത്‌ വഞ്ചനയാണ്‌. അത്‌ വൈദികര്‍ ചെയ്‌താല്‍ വഞ്ചനയാവില്ലെന്ന പ്രതീതിയുണ്ടാകുന്നത്‌ നല്ലതല്ല.

അതിനാല്‍ പിണറായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ നിയമമാര്‍ഗങ്ങള്‍ തേടും. ഇപ്പോള്‍ കന്യാസ്‌ത്രീയ്‌ക്ക്‌ വേണ്ടത്‌ പൊതു സമൂഹത്തിന്റെ പിന്തുണയാണ്‌. സംഭവത്തില്‍ കര്‍ദ്ദിനാള്‍ സ്വീകരിച്ച നടപടി ന്യായീകരിക്കാവുന്നതല്ല.

ഒരു കന്യാസ്‌ത്രീ പരാതിപ്പെട്ടാല്‍ അത്‌ ഗൗരവത്തില്‍ എടുക്കുന്നതിന്‌ പകരം കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി അച്ഛനെ രക്ഷിക്കാനുള്ള സംവിധാനമാണ്‌ ചെയ്‌തത്‌. ഇത്രയേറെ ആരോപണം ഉയര്‍ന്നിട്ടും ഫ്രാങ്കോ മുളയ്‌ക്കലിനെ മെത്രാന്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല. മെത്രാനെ അറസ്റ്റ്‌ ചെയ്യാന്‍ വൈകുന്നത്‌ ഭരണകൂടം മതാധികാരത്തിന്‌ കീഴ്‌പ്പെട്ടതിന്റെ ഭാഗമായാണെന്നും സാറാ ജോസഫ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക