Image

കൊല്ലത്ത്‌ സൈനികന്റെ വീടാക്രമിച്ച സംഭവം; അഞ്ച്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകരെ കണ്ണൂരില്‍ നിന്ന്‌ പിടികൂടി

Published on 08 July, 2018
കൊല്ലത്ത്‌ സൈനികന്റെ വീടാക്രമിച്ച സംഭവം; അഞ്ച്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകരെ കണ്ണൂരില്‍ നിന്ന്‌ പിടികൂടി
കൊല്ലത്ത്‌ സൈനികന്റെ വീടാക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അഞ്ച്‌ എസ്‌ഡിപിഐ പ്രവര്‍ത്തകരെ കണ്ണൂരില്‍ നിന്ന്‌ പിടികൂടി. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്‌, ഷാനവാസ്‌ എന്നിവരെ പറശ്ശിനിക്കടവില്‍ നിന്നാണ്‌ കസ്റ്റഡിയിലെടുത്തത്‌.

കൊട്ടാരക്കരയില്‍ വാഹനത്തിന്‌ സൈഡ്‌ കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ ബാക്കിയെന്നോണമാണ്‌ പുത്തൂര്‍ തെക്കുംപുറത്ത്‌ സൈനികന്റെ വീട്‌ പോപ്പുലര്‍ ഫ്രണ്ട്‌-എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്‌.

വാഹനത്തിനു സൈഡ്‌ കൊടുക്കാത്തതുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത തര്‍ക്കത്തില്‍ ഇറച്ചിവ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവം ഗോരക്ഷാ ആക്രമണമാക്കി തീര്‍ത്ത്‌ അക്രമമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ്‌ പൊലീസിന്റെ കണ്ടെത്തല്‍. മതസ്‌പര്‍ദ്ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന്‌ പൊലീസ്‌ അന്വേണത്തില്‍ കണ്ടെത്തിയിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തതിനാലാണ്‌ മറ്റ്‌ അനിഷ്ടസംഭവങ്ങളിലേക്ക്‌ നീങ്ങാത്തതെന്നാണ്‌ പൊലീസ്‌ കണക്കുകൂട്ടല്‍.

ഏഴുപേരാണ്‌ ആക്രമിസംഘത്തിലുണ്ടായിരുന്നത്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകകരായ ഇവരെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക