Image

അവസാനം ജിഎന്‍പിസി അഡ്മിനെ അറസ്റ്റ് ചെയ്തു

Published on 08 July, 2018
അവസാനം ജിഎന്‍പിസി അഡ്മിനെ അറസ്റ്റ് ചെയ്തു
മദ്യപര്‍ക്കായി ഒരു ഫേസ്ബുക്ക് പേജുണ്ടാക്കി ആവോളം പ്രചരിപ്പിച്ച ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സീക്രട്ട് ഗ്രൂപ്പിന്‍റെ അഡ്മിനെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. വന്‍ പ്രചാരം നേടിയ ഈ ഗ്രൂപ്പ് ചില ദിവസങ്ങളായി എക്സൈസ് വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഭയം കൊണ്ട് ഗ്രൂപ്പ് അഡ്മിന്‍ നേരം സ്വദേശി അജിത്കുമാറും ഭാര്യയും ഒളിവിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
ഇതിനിടെയാണ് കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസില്‍ അജിത്ത്കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. 
ആരംഭിച്ച് ഒരു വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേരാണ് ഈ ഗ്രൂപ്പില്‍ അംഗമായത്. മദ്യമാണ് ഗ്രൂപ്പിലെ പ്രധാന വിഷയം. യാത്രാ ഗ്രൂപ്പുകളില്‍ യാത്ര വിവരണങ്ങളും യാത്ര ചെയ്യുന്ന ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത് പോലെ ഈ ഗ്രൂപ്പില്‍ മദ്യപാനത്തെക്കുറിച്ചുള്ള വിവരണങ്ങളും മദ്യപിക്കുന്ന ചിത്രങ്ങളുമൊക്കെയാണ് പ്രധാനമായും സ്ഥാനം നേടിയിരുന്നത്. മദ്യപിക്കുമ്പോള്‍ പുതുമയുള്ള ടിപ്സുകളും നല്ല സൈഡ് ഡിഷുകളുടെ വിവരണങ്ങളും പുതിയ ഷാപ്പുകളും ബാറുകളുമെല്ലാം ഇവിടെ പോസ്റ്റായി എത്തും. 
ഗ്രൂപ്പ് ഹിറ്റായതോടെ ബാര്‍ മുതലാളിമാരും ഗ്രൂപ്പിനെ ശ്രദ്ധിച്ചു തുടങ്ങി. ജി.എന്‍.പി.സി മെമ്പര്‍മാര്‍ക്ക് മദ്യത്തിന്‍റെ വിലയില്‍ ഇളവ് നല്‍കാനും ആരംഭിച്ചു. 
എന്നാല്‍ കുറച്ച് ദിവസം മുമ്പ് അഡ്മിന്‍ അജിത്ത്കുമാറിനെ താരമായി ചിത്രീകരിച്ചുകൊണ്ട് ഒരു സ്വകാര്യ ചാനല്‍ അഭിമുഖം സംപ്രേക്ഷണം ചെയ്തു. ഇതോടെയാണ് ഈ ഗ്രൂപ്പിനെ ഗൗരവത്തില്‍ എക്സൈസ് വകുപ്പ് കാണാന്‍ തുടങ്ങിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക