Image

കളിക്കളത്തിലേക്ക് മടങ്ങി വരവ് അസാധ്യം;നിരാശയോടെ നെയ്മര്‍ മനസു തുറന്നു

Published on 08 July, 2018
കളിക്കളത്തിലേക്ക് മടങ്ങി വരവ് അസാധ്യം;നിരാശയോടെ നെയ്മര്‍ മനസു തുറന്നു
വേള്‍ഡ് കപ്പില്‍ നിന്നും ബ്രസീല്‍ പുറത്തായപ്പോഴും ഏവരും ഉറ്റുനോക്കിയത് നെയ്മറുടെ പ്രതികരണത്തിനായിരുന്നു. എന്നാല്‍ യാതൊന്നും സംസാരിക്കാതെ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു നെയ്മര്‍. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ പ്രതികരണം പോസ്റ്റ് ചെയ്തിരിക്കുന്നു ഈ ഇതിഹാസ താരം. 
എന്‍റെ കരിയറിനെ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞ നിമിഷങ്ങളായിരുന്നു അത്. എന്തെന്നാല്‍ ലക്ഷ്യം ഞങ്ങള്‍ക്ക് അടുത്തായിരുന്നു. അത് പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. ചരിത്രം എഴുതാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിനുള്ള സമയം ഇപ്പോഴല്ലായിരിക്കും.- നെയ്മര്‍ കുറിച്ചു. 
കളിക്കളത്തിലേക്ക് ഇനിയൊരു മടക്കം ഏറെ വിഷമകരം തന്നെയെന്നും നെയ്മര്‍ പറയുന്നു. എന്നാല്‍ താന്‍ ദൈവ വിശ്വാസിയാണെന്നും ദൈവത്തിന്‍റെ കരുത്താണ് എല്ലാമെന്ന് വിശ്വസിക്കുന്നതായും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ സ്വപ്നം പാതിവഴിയില്‍ തടസ്സപ്പെട്ടുവെങ്കിലും അത് നിറവേറുന്നത് വരെ തലച്ചോറില്‍ നിന്നും മായുകയില്ലെന്നും നെയ്മര്‍ പറഞ്ഞുവെക്കുന്നു. 
എന്തായാലും ബെല്‍ജിയവുമായിട്ടുളള തോല്‍വി ബ്രസീലിന് അപ്രതീക്ഷിതമായിരുന്നു. അഞ്ച് വട്ടം വേള്‍ഡ് കപ്പ് ഉയര്‍ത്തിയ പേരും പെരുമയുമാണ് ബെല്‍ജിയത്തിന് മുമ്പില്‍ തകര്‍ന്നത്. പരാജയം ഏറ്റവുമധികം ബാധിക്കുന്നത് ടീമിലെ സൂപ്പര്‍സ്റ്റാര്‍ഡം പേറുന്ന നെയ്മറെ തന്നെയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക