Image

മനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നു

ജോര്‍ജ് തുമ്പയില്‍ Published on 08 July, 2018
മനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നു
ജനീവ: ""മതങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യവ്യവസ്ഥ : തുല്യപൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് കൈകോര്‍ത്ത് നീങ്ങുക'' എന്ന വിഷയം സംബന്ധിച്ച ആദ്യ ആഗോള കോണ്‍ഫറന്‍സ് ജൂണ്‍ 25ന് ജനീവയില്‍ യു എന്‍ ആസ്ഥാനത്ത് നടന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. ജോസഫ് വറുഗീസും പങ്കെടുത്തു. മനുഷ്യവകാശത്തെയും മതങ്ങളെയും കുറിച്ച സമ്മേളനത്തിലെ പ്രാസംഗികര്‍ തുല്യപൗരത്വഅവകാശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും പരദേശിവിദ്വേഷവും വിവേചനവും എതിര്‍ക്കപ്പെടേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. യു എന്നിനൊപ്പം ആഗോളതലത്തില്‍ വിവിധമത, വിശ്വാസസംഘടനകളും ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സ്‌പൊണ്‍സര്‍ ചെയ്തത്. ജോര്‍ദാന്‍ ഹാഷ്മിറ്റ്‌ലെ എല്‍ ഹാസന്‍ ബിന്‍ തലാല്‍ രക്ഷാധികാരിയായി നടന്ന കോണ്‍ഫറന്‍സില്‍ വിവിധമതങ്ങളില്‍ നിന്നായി 25ലേറെ മത, രാഷ്ട്രീയ, അല്‍മായ പ്രതിനിധികള്‍ പങ്കെടുത്തു.

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗോറ്റെറാസ് വീഡിയോ വെബ്കാസ്റ്റിലൂടെ സമ്മേളനത്തെ തുടക്കത്തില്‍ സംബോധനചെയ്തു. മുന്‍സെക്രട്ടറിയും പ്രത്യേകപ്രതിനിധിയുമായ ലക്ദര്‍ ബ്രഹിമി, ഷെയ്ഖ് ഹാലിദ് ബോന്റൗണെസ്, പ്രൊഫ. വോന്‍ സെന്‍ജര്‍, HE അമര്‍ മൂസ, മുന്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത പ്രശസ്തരില്‍ പെടുന്നു.

അഭിമാനം നഷ്ടപ്പെട്ട സമൂഹങ്ങളെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും, പീഡിപ്പിക്കപ്പെടുന്നവരെയും സംബന്ധിച്ച പരമ്പരാഗതസങ്കല്‍പങ്ങളെ വെല്ലുവിളിക്കേണ്ടതിന്റെ ആവശ്യകത എല്‍ ഹാസന്‍ ബി തലാല്‍ രാജകുമാരന്‍ പറഞ്ഞു. നിലവിലെ വിഷമകരമായ സാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെകുറിച്ച് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഡയറക്ടര്‍ജനറല്‍ വില്യം ലേസി സ്വിംഗ് ആമുഖമായി സൂചിപ്പിച്ചു.

പൗരത്വപരമായ തുല്യതയ്ക്കുവേണ്ടിയും പരദേശിവിദ്വേഷത്തിനെതിരായും വംശീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായും എല്ലാ മതങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമുള്ളവര്‍ ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ഓര്‍മിപ്പിച്ചു. നിലവിലേതുപോലുള്ള ആഗോളസാഹചര്യത്തില്‍ പൗരത്വാവകാശപരമായ തുല്യതയ്ക്കുള്ള ആവശ്യത്തെകുറിച്ച് ഡബ്ലിയുസിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്‌സെ ട്വിറ്റ് വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തില്‍ പൗരാവകാശപരമായ തുല്യതയെന്നത് അടിസ്ഥാനആവശ്യങ്ങളുടെ സംരക്ഷണവും മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണവും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുന്നി ഇസ്ലാം പ്രതിനിധിയും ഇസ്ലാമിക് നിയമത്തെകുറിച്ച റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ ലീഗല്‍ അഡ്‌വൈസറും അല്‍ അഴര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസറുമായ ഡോ. അഹ്മദ് അല്‍ ദാവൂദി ഐക്യത്തെകുറിച്ചും മനുഷ്യര്‍ക്കിടയിലെ തുല്യതയെയും കുറിച്ചും പരാമര്‍ശിക്കുന്ന, വിവേചനത്തിനിവിടെ സ്ഥാനമില്ലന്ന് പറയുന്ന ഖുറാനിലെ വാചകങ്ങള്‍ ഉദ്ധരിച്ചു.

ബുദ്ധ, ക്രിസ്ത്യന്‍, ഇസ്ലാം, ജൂത, ഹിന്ദു മതങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കടുത്തു. എഴുപത് വര്‍ഷം മുമ്പ് യു എന്‍ രൂപീകരിച്ച വര്‍ഷം തന്നെ നിലവില്‍ വന്ന ഡബ്ലിയു സി സി മനുഷ്യാവകാശത്തിനുവേണ്ടി വര്‍ഷങ്ങളായി നിലകൊണ്ടുപോരുന്നതിനെകുറിച്ച് റവ. ട്വിറ്റ് വിശദീകരിച്ചു.
മണ്ണിനാല്‍ മെനയപ്പെട്ട ആദത്തിന്റെ മക്കളാണ്, എല്ലാവരും. അതുകൊണ്ടുതന്നെ ഒരു അറബ് വംശജന് അറബിയല്ലാത്തവര്‍ക്കുമേലോ അറബിയല്ലാത്തയാള്‍ക്ക് അറബിയുടെ മേലോ വെള്ളക്കാരന് കറുത്തവന്റെ മേലോ കറുത്തവന് വെള്ളക്കാരന്റെ മേലോ സുപ്പീരിയോറിറ്റിയുടെ കാര്യമില്ല. അദ്ദേഹം പറഞ്ഞു.

മതാന്തരസംഭാഷണങ്ങളുടെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ജീന്‍ ലൂയിസ് ടോറനുവേണ്ടി ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മിഷന്‍ സെക്രട്ടറി ജനറല്‍ മോണ്‍സിഞ്ഞോര്‍ റോബര്‍ട് ജെ വിറ്റിലോ സന്ദേശം നല്‍കി.

മനുഷ്യവംശം ഒന്നായിരിക്കെ അംഗങ്ങള്‍ക്കിടയിലെ സമത്വം അടിസ്ഥാനപരമായ കാര്യമാണന്ന് മോണ്‍സിഞ്ഞോര്‍ പറഞ്ഞു. ഭൂമിയില്‍ ജീവിക്കാനായി ദൈവം സൃഷ്ടിച്ച മനുഷ്യവംശം എല്ലാ ആളുകളുടെയും സമൂഹമാണന്നും അവരുടെ ഉദ്ഭവവും അന്തിമ ലക്ഷ്യവും ഒന്നാണന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും പ്രത്യേക സമൂഹത്തില്‍ ഉള്‍പ്പെടുന്നു എന്നതുകൊണ്ട് ഒരു പ്രത്യേകവംശത്തിനോ മത, രാഷ്ട്രീയസമൂഹത്തിനോ മറ്റുള്ള സമൂഹങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്തതെന്ന് മോണ്‍സിഞ്ഞോര്‍ പറഞ്ഞു. ലോകമെങ്ങുനിന്നുമുള്ള വിദഗ്ധരും മതനേതാക്കളും ഗവണ്‍മെന്റ് അധികാരികളും യു എന്‍ മുന്‍ സെക്രട്ടറിമാരും അക്കാദമിക് വിദഗ്ധരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ജോര്‍ദാനില്‍നിന്നുള്ള റോയല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഇന്റര്‍ ഫെയ്ത്ത് സ്റ്റഡീസിലെ ഡോ. മജേദാ ഒമര്‍, മൈനോറിറ്റി പ്രശ്‌നങ്ങള്‍ക്കായുള്ള യു എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഫെര്‍നാന്‍ഡെ ഡെ വരെന്നെസ്, ഓസ്ട്രിയ ഗഅകഇകകഉ ഡയലോഗ് സെന്റര്‍ സെക്രട്ടറി ജനറല്‍ ഫയ്‌സല്‍ എ ബിന്‍ മോമ്മര്‍, മുന്‍ കോണ്‍ഗ്രസ്‌മേനും യു എസ് അംബാസഡറുമായ മാര്‍ക് സില്‍ജാന്ദര്‍, യു എന്‍ലെ മംഗോളിയന്‍ അംബാസഡര്‍ ലുന്‍ഡെഗ് പുരേവ്‌സുരന്‍, ന്യൂയോര്‍ക് കേന്ദ്രമായുള്ള മതനേതാക്കളുടെ ആഗോളകൗണ്‍സിലിലെ ബാവാ ജയ്ന്‍, ഹിന്ദു ധര്‍മ ആചാര്യസഭയുടെ ഇന്ത്യന്‍ പ്രതിനിധി സ്വാമി പരമാത്മാനന്ദ സരസ്വതി തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചവരില്‍ പെടുന്നു.

ഐക്യരാഷ്ട്രസഭ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമാധാനത്തിനായുള്ള മതങ്ങളുടെ സമിതിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്, പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വറുഗീസ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്തര്‍ദേശീയ മതകമ്മിഷന്‍ അംഗവുമാണ് ഫാ. ജോസഫ് വറുഗീസ്.
മനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നുമനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നുമനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നുമനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നുമനുഷ്യാവകാശങ്ങളെയും മതങ്ങളെയും കുറിച്ച് ആഗോള കോണ്‍ഫറന്‍സ് യു എന്‍ ആസ്ഥാനത്ത് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക