Image

ഓക്‌ലാന്‍ഡ് അത്ലറ്റിക്‌സിന്റെ ടെക്‌നോളജി വൈസ് പ്രസിഡന്റായി വിന്‍സ് വെങ്ങപ്പള്ളി

സാജന്‍ ജോസ് Published on 08 July, 2018
ഓക്‌ലാന്‍ഡ് അത്ലറ്റിക്‌സിന്റെ ടെക്‌നോളജി വൈസ് പ്രസിഡന്റായി വിന്‍സ് വെങ്ങപ്പള്ളി
പ്രശസ്ത അമേരിക്കന്‍ ബേസ്‌ബോള്‍ ടീമായ A's എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓക്‌ലന്‍ഡ് അത്ലറ്റിക്‌സിന്റെ ടെക്‌നോളജി വൈസ് പ്രസിഡന്റായി വിന്‍സ് വെങ്ങപ്പള്ളി നിയമിതനായി. 1901 ല്‍ ഫിലാഡല്‍ഫിയ ആസ്ഥാനമായി ഫിലാഡല്‍ഫിയ അത്ലറ്റിക്‌സ് എന്ന പേരില്‍ രൂപികൃതമായ A's, 1968 ലാണ് കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡ് നഗരത്തിലേയ്ക് കൂടുമാറുന്നത്. നിരവധി തവണ ബേസ്‌ബോളില്‍ ലോക ചാമ്പ്യന്മാരായ ഓക്‌ലാന്‍ഡ് അത്ലറ്റിക്‌സിന്റെ തലപ്പത്ത് നിയമിതനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഒരു തികഞ്ഞ A's ആരാധകന്‍ കൂടിയായ വിന്‍സ് വെങ്ങപ്പള്ളി.

കാലിഫോര്‍ണിയ യു.സി ഡേവിസില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയായ വിന്‍സ്, സാന്റാ കഌര സര്‍വകലാശാലയില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും, പ്രശസ്തമായ പെന്‍സില്‍വാനിയ വാര്‍ട്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്നും എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം സിലിക്കണ്‍ വാലി ആസ്ഥാനമായി ഗൂഗിള്‍ കമ്പനിയില്‍ നിരവധി തസ്തികകളില്‍ വെങ്ങപ്പള്ളി തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്.

പ്രവാസിമലയാളികളായ റോസിലി വെങ്ങപ്പള്ളിയുടെയും വര്‍ഗ്ഗിസ് വെങ്ങപ്പള്ളിയുടെയും മകനായി ഓക്‌ലന്‍ഡിന്‍ ജനിച്ച വിന്‍സ്സിന്റെ ഈ നേട്ടം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനൊന്നാകെ അഭിമാന മുഹൂര്‍ത്തമാണ്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി അസ്സോസിയേഷനായ മങ്കയുടെ മുന്‍ പ്രസിഡന്റും നിലവിലെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഫോമയുടെ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമായ ടോജോ തോമസ്സിന്റെ പിതൃസഹോദരീപുത്രനാണ് വിന്‍സ് വെങ്ങപ്പള്ളി.
ഓക്‌ലാന്‍ഡ് അത്ലറ്റിക്‌സിന്റെ ടെക്‌നോളജി വൈസ് പ്രസിഡന്റായി വിന്‍സ് വെങ്ങപ്പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക