Image

അക്രമിക്കപ്പെട്ട നടിയുടെ നിലപാട് തള്ളി മോഹന്‍ലാല്‍; ദിലീപിനെതിരെ നടി ഒരു പരാതിയും നല്‍കിയിട്ടില്ല

Published on 09 July, 2018
അക്രമിക്കപ്പെട്ട നടിയുടെ നിലപാട് തള്ളി മോഹന്‍ലാല്‍; ദിലീപിനെതിരെ നടി ഒരു പരാതിയും നല്‍കിയിട്ടില്ല
തന്‍റെ അവസരങ്ങള്‍ നടന്‍ ദിലീപ് നഷ്ടപ്പെടുത്തുന്നതായി പരാതികള്‍ നല്‍കിയിട്ടും താരസംഘടന ഇടപെട്ടില്ല എന്നതായിരുന്നു അക്രമിക്കപ്പെട്ട നടി സംഘടനയില്‍ നിന്നും രാജിവെക്കുമ്പോള്‍ പ്രധാനമായി എടുത്തു പറഞ്ഞ ഒരു കാരണം. എന്നാല്‍ ഈ നിലാപാടിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് താരസംഘടനയുടെ പുതിയ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാല്‍. അക്രമിക്കപ്പെട്ട നടി ഇത്തരത്തില്‍ ഒരു പരാതി ഇതുവരെയും താരസംഘടനയില്‍ നല്‍കിയിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ഇന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. 
ഇതോടെ നടി ഉന്നയിച്ച പ്രധാന ആരോപണത്തെ താരസംഘടന ഔദ്യോഗികമായി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന സാഹചര്യമാണുള്ളത്. 
അക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് യാതൊരു പരാതിയും രേഖാമൂലം നല്‍കിയിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വെളിപ്പെടുത്തിയത്. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തീര്‍ച്ചയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക