Image

കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക്‌ അനുമതി ഉടന്‍

Published on 09 July, 2018
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക്‌ അനുമതി ഉടന്‍
കൊണ്ടോട്ടി: വലിയ വിമാനങ്ങള്‍ക്ക്‌ അനുമതി നിഷേധിച്ചതിന്‌ പിറകെ ഇടത്തരം വിമാനങ്ങളെയും കരിപ്പൂരില്‍ നിന്നകറ്റിയ എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ നിഷേധ നിലപാടിനെതിരെ കേരളത്തില്‍ നിന്നുള്ള എം പി മാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ നീക്കത്തില്‍ നിന്ന്‌ അധികൃതര്‍ പിന്മാറുന്നു.

410 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ വര്‍ഷങ്ങളോളം സര്‍വീസ്‌ നടത്തിയിരുന്നു. റണ്‍വേ റീകാര്‍പെറ്റിംഗിന്‌ വേണ്ടി താത്‌കാലികമായി വിമാനങ്ങള്‍ക്കുള്ള അനുമതി റദ്ദാക്കിയിരുന്നു. റണ്‍വേ റീകാര്‍പെറ്റിംഗ്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതിന്‌ ശേഷവും വലിയ വിമാനങ്ങള്‍ക്ക്‌ അനുമതി നിഷേധിച്ചു. മംഗലാപുരം വിമാന ദുരന്തവും റണ്‍വേക്ക്‌ നീളം പോരെന്നുമുള്ള അടിസ്ഥാന രഹിതമായ കാരണങ്ങളാണ്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഇതിന്‌ കാരണമായി പറഞ്ഞിരുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക