Image

ഫാമിലി കോണ്‍ഫറന്‍സ്; ജോജോ വയലിലിന്റെ സംഗീത പരിപാടി 18 ന്

രാജന്‍ വാഴപ്പള്ളില്‍ Published on 09 July, 2018
ഫാമിലി കോണ്‍ഫറന്‍സ്; ജോജോ വയലിലിന്റെ സംഗീത പരിപാടി 18 ന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒന്നാം ദിവസമായ ജൂലൈ 18 ന് ബുധനാഴ്ച വൈകുന്നേരം സംഗീതജ്ഞനായ ജോജോ വയലില്‍ സുവിശേഷ കീര്‍ത്തനങ്ങളുമായി കലഹാരി കണ്‍വന്‍ഷന്‍ സെന്ററിനെ സംഗീത സാന്ദ്രമാക്കും. ക്രൈസ്തവ കീര്‍ത്തനങ്ങളും ലളിത ഗാനങ്ങളും ഒക്കെയായി ഫ്യൂഷന്‍ രീതിയിലുള്ള സംഗീത പരിപാടിയാണ് നടക്കുക. കീബോര്‍ഡ്: വിജു ജേക്കബ് (ഫിലഡല്‍ഫിയ), മൃദംഗം: സുഭാഷ് കുമാര്‍ (ന്യൂയോര്‍ക്ക്), വയലിന്‍: ജോര്‍ജ് ദേവസി (ന്യുജഴ്‌സി), തബല,ഡ്രംസ്: റോണി കുര്യന്‍ (ന്യുയോര്‍ക്ക്), സൗണ്ട്: നാദം സൗണ്ട്‌സ്, കോഓര്‍ഡിനേഷന്‍: തോമസ് വര്‍ഗീസ് (സജി).

130 ലധികം ക്രൈസ്തവ കീര്‍ത്തനങ്ങള്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലായി എഴുതി ചിട്ടപ്പെടുത്തി പാടിക്കൊണ്ടിരിക്കുന്നു. അനേകം ആല്‍ബങ്ങളും ജോജോയുടേതായി വിപണിയില്‍ ലഭ്യമാണ്. സുവിശേഷ കീര്‍ത്തനങ്ങളില്‍ കൂടി സംഗീത ചികിത്സ ചെയ്യുക എന്നുള്ളതും സുവിശേഷ കീര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്ന ഒരു സംഗീത ക്ലാസ് ആരംഭിക്കുക എന്നതും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ജോജോയുടെ സ്വദേശം പാലായാണ്. 

ശ്രുതി ഡയറക്ടറായ ഫാ. എം. പി. ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി സംഗീതജ്ഞര്‍ തനിക്ക് പ്രചോദനമായതായി ജോജോ പറയുന്നു. ഫാ. എം. പി. ജോര്‍ജ് നടത്തുന്ന സംഗീത ചികിത്സാ ക്ലാസില്‍ ചേര്‍ന്നശേഷം ജോര്‍ജ് അച്ചന്റെ കൂടെയും അല്ലാതെയുമായി കേരളത്തിലും വിദേശങ്ങളിലുമായി നാനൂറോളം കച്ചേരികള്‍ നടത്തി. എം. എസ് ഗോപാല കൃഷ്ണ അയ്യരുടെ യേശുനാഥാ എന്ന കീര്‍ത്തനമാണ് നാട്ടുരാഗത്തില്‍ ജോജോ കച്ചേരികളുടെ ആരംഭഗാനമായി പാടുന്നത്. ഈ കീര്‍ത്തനം ചിട്ടപ്പെടുത്തി കഴിഞ്ഞപ്പോള്‍ ഗുരുവായ എം. എസ്. ഗോപാലകൃഷ്ണ അയ്യര്‍ പറഞ്ഞ വാചകം ജോജോയും ഹൃദയത്തിലെ മയാത്ത ശ്രുതിയാണ്, ഞാന്‍ കര്‍ത്താവിനെ കണ്ടു ജോജോ.

പിന്നീട് ഷാലോം ടിവിയില്‍ നിരവധി പരിപാടികള്‍. റോമിലെ സെന്റ് ജോണ്‍സ് ലാറ്ററന്‍ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ താങ്ക്‌സ് ഗിവിങ് മാസ്, ഇസ്രയേലില്‍ യേശു ജനിച്ച സ്ഥലത്തുള്ള ദേവാലയം, കല്‍ക്കട്ടയില്‍ വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തിങ്കല്‍ എന്നിവിടങ്ങളില്‍ കച്ചേരികള്‍ നടത്തി.

ജോജോയുടെ വെബ് സൈറ്റ് സുഗന്ധ സംഗീതത്തിന് പേര് നിര്‍ദ്ദേശിച്ചത് അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ്. 2014 ലെ ഫാമിലി കോണ്‍ഫറന്‍സില്‍ കച്ചേരി അവതരിപ്പിച്ചതിനുശേഷം തിരുമേനിയെ കാണാന്‍ അരമനയില്‍ ചെന്നസമയം തിരുമേനിയാണ് ഒരു വെബ്‌സൈറ്റ് തുടങ്ങണമെന്ന ആശയം മുന്നോട്ട് വെച്ചത്. ബിസിനസ് സുഗന്ധവ്യജ്ഞന കച്ചവടം ആണെന്ന് അറിയിച്ചപ്പോള്‍ നിമിഷാര്‍ദ്ധത്തില്‍ തിരുമേനി പേര് നിര്‍ദ്ദേശിക്കുകയാണുണ്ടായത്. സുന്ധ സംഗീതം. കാരണം തിരുമേനി തന്നെ പറഞ്ഞു. ജോജോ ഇതു രണ്ടു ചെയ്യുന്നുണ്ടല്ലോ എന്ന്.

കോട്ടയത്ത് നടന്ന സുന്നഹദോസിനുശേഷം പാലായിലെ വീട്ടിലും സ്ഥാപനത്തിലും തിരുമേനി വന്ന് ആശീര്‍വദിച്ച കാര്യവും ജോജോ അനുസ്മരിച്ചു.

വിവരങ്ങള്‍ക്ക് : website :www.fyconf.org. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍ : 203 508 2690, ജോര്‍ജ് തുമ്പയില്‍ : 973 943 6164, മാത്യു വര്‍ഗീസ് : 631 891 8184
ഫാമിലി കോണ്‍ഫറന്‍സ്; ജോജോ വയലിലിന്റെ സംഗീത പരിപാടി 18 ന്ഫാമിലി കോണ്‍ഫറന്‍സ്; ജോജോ വയലിലിന്റെ സംഗീത പരിപാടി 18 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക