Image

വേണു ബാലകൃഷ്ണനെതിരേ കേസെടുത്ത സംഭവം; എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു

Published on 09 July, 2018
വേണു ബാലകൃഷ്ണനെതിരേ കേസെടുത്ത സംഭവം; എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു
മാതൃഭൂമി ചാനല്‍ ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരേ പോലീസ് കേസെടുത്ത സംഭവത്തെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് കേസെടുത്തതിലൂടെ നടത്തിയിരിക്കുന്നതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി.
നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് കേരളത്തിലെ ഇടത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങള്‍ പോലീസ് സ്വീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് നിര്‍ദേശിച്ചു. 

ആലുവ എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ മഫ്തിയിലായിരുന്ന പോലീസ് സംഘം മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ചാനലില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വേണുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക