Image

നീലുവിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി! വെളിപ്പെടുത്തല്‍

Published on 09 July, 2018
നീലുവിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി! വെളിപ്പെടുത്തല്‍
സംവിധായകന്‍ അപമര്യാദയോടെ പെരുമാറിയതിന് പ്രതികരിച്ചപ്പോള്‍ തന്നെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ കടുത്ത ആരോപണമായിരുന്നു അവര്‍ ഉയര്‍ത്തിയത്. നിഷയ്ക്ക് പിന്നാലെ ആര്‍ ഉണ്ണികൃഷ്ണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണന്‍ കുട്ടി. താന്‍ അഭിനയിച്ച് കൊണ്ടിരുന്ന മറിമായം എന്ന ആക്ഷേപ ഹാസ്യപരിപാടിയില്‍ നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ ഉണ്ണികൃഷ്ണന്‍ പുറത്താക്കുകയായിരുന്നുവെന്ന് രചന പറഞ്ഞു.

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടതില്ലെന്ന് ഉണ്ണികൃഷ്ണന്‍ തന്നോട് വിളിച്ച് പറയുകയാണ്. തന്നെയും നടന്‍ വിനോദ് കോവൂരിനേയും അത്തരത്തിലാണ് ഒഴിവാക്കിയത്. എന്നാല്‍ ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നെന്നും നടി വെളിപ്പെടുത്തി.

അതിനിടെ ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്ന  ചാനലില്‍ സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നിയമപ്രകാരമുള്ള പ്രത്യേക സമിതി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും പോലീസ് സംഭവത്തില്‍ ശക്തമായി ഇടപെടും എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന പിഡനങ്ങള്‍ ഗൗരവപരമായ വിഷയമാണ്. വനിതാ കമ്മീഷന്‍ ഇത്തരം വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പലപ്പോഴും ഇത്തരം പീഡനങ്ങള്‍ പുറത്ത് വരാറില്ല. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം എന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക