Image

ഫോമാ 2020-22 ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂര്‍ മത്സരിക്കുന്നു

Published on 09 July, 2018
ഫോമാ 2020-22 ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂര്‍ മത്സരിക്കുന്നു
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ 75-ഓളം മലയാളി സാംസ്‌ക്കാരിക സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ആറാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഈ കഴിഞ്ഞ ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ അരങ്ങേറിയത് ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ്. അടുത്ത കണ്‍വന്‍ഷന്‍ 2020-ല്‍ നടത്താന്‍ ഡാളസ് ഒരുങ്ങുകയാണ്. നേതൃത്വത്തിലേക്ക് യുവാക്കളുടെ വരവ്, സംഘടനയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേഷിതമാണ്.

ഫോമാ എന്ന സംഘടനയുടെ വളര്‍ച്ചയ്ക്ക്, സംഘടനാ പ്രവര്‍ത്തനത്തിലൂടെ അംഗ സംഘടനയുടെ സാധാരണ അംഗമായി പ്രവര്‍ത്തനം തുടങ്ങി,2014-2016 ദേശീയ അംഗമായി, 2016-18 കാലഘട്ടത്തിലെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്, തന്നെ ഏല്‍പ്പിച്ച ജോലി, തന്നാലാവും വിധം ചെയ്തു, കൂടുതല്‍ യുവജനങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത മിഷിഗണിലെ ഡിട്രോയിറ്റില്‍ നിന്നുള്ള വിനോദ് കൊണ്ടൂര്‍ ഡേവിഡിനെ, ഫോമായുടെ 2020-22 കാലഘട്ടത്തിലെ ഫോമായുടെ ജനറല്‍ സെക്രട്ടറിയായി എന്‍ഡോഴ്‌സ് ചെയ്യാന്‍ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ തീരുമാനിച്ചു. കഴിഞ്ഞ 4 വര്‍ഷമായി ഫോമയുടെ വാര്‍ത്താകുറിപ്പുകള്‍ തയാറാക്കി മാധ്യമങ്ങളിലൂടെ ലോകമലയാളികളില്‍ എത്തിച്ച് സംഘടനയുടെ യശ്ശസുയര്‍ത്താന്‍ വിനോദ് നല്‍കിയ സംഭാവനകള്‍ പ്രശംസനീയമായിരുന്നു.

2018 ഇലക്ഷനില്‍ മത്സരിക്കാന്‍ ഏറെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും , ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുമെന്നതു കൊണ്ടും, 2016-18 എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആരും മത്സരിക്കില്ല എന്നു തീരുമാനിച്ചിരുന്നത് കൊണ്ടും വിനോദ് കൊണ്ടൂര്‍ മത്സരത്തില്‍ വിട്ടു നിന്നിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മത്സരിക്കുന്ന അദ്ദേഹത്തിന് പൂര്‍ണ്ണ പിന്‍തുണ നല്‍കണമെന്ന് സംഘടനകളുടെ സംയുക്ത യോഗം അഭ്യര്‍ത്ഥിച്ചു.. നിയുക്ത ജോയിന്റ് ട്രഷറാര്‍ ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍ പറമ്പില്‍, നിയുക്ത റീജണല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ എന്നിവരെയും യോഗത്തില്‍ അനുമോദിച്ചു. 
ഫോമാ 2020-22 ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂര്‍ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക