Image

മോഹന്‍ലാലിന്റെ വിശദീകരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തത്: പത്മപ്രിയ

Published on 09 July, 2018
മോഹന്‍ലാലിന്റെ വിശദീകരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തത്: പത്മപ്രിയ
പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ നടത്തിയ വിശദീകരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്ന് പത്മപ്രിയ. താല്‍പര്യം ഉണ്ടായിരുന്നുവെങ്കില്‍ പാര്‍വതിക്ക് അമ്മ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ വരാമായിരുന്നുവെന്ന വാദം തെറ്റാണ്. എക്‌സിക്യൂട്ടിവില്‍ വരാന്‍ പാര്‍വതി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ഡബ്ല്യൂ.സി.സി ചര്‍ച്ചകള്‍ക്കു താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും എ.എം.എം.എ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെന്നും പത്മപ്രിയ പറഞ്ഞു.

രണ്ടു പേര്‍ മാത്രമാണ് അമ്മയില്‍ നിന്നും രാജിവച്ചതെന്ന മോഹന്‍ലാലിന്റെ വാദവും തെറ്റാണ്. ഇന്ന് വാര്‍ത്തസമ്മേളനം നടത്തിയത് എന്തിനാണെന്ന് മോഹന്‍ലാലിനു മാത്രമെ അറിയു. ദിലീപിന്റെ തിരിച്ചു വരവു സംബന്ധിച്ച് ലാലിന്റെ നിലപാടില്‍ വ്യക്തയില്ലെന്നും പത്മപ്രിയ പറയുന്നു. ദിലീപിനെ തിരിച്ചെടുക്കല്‍ ജനറല്‍ബോഡിയുടെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. ദിലീപ് തിരിച്ചു വരുന്നതു സംബന്ധിച്ച് സംഘടനയുടെ നിലപാടാണ് വ്യക്തമാക്കേണ്ടത്.  തിരിച്ചുവരാത്തത് ദിലീപിന്റെ ഇഷ്ടക്കുറവ് കൊണ്ടാണെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെതെന്നും പത്മപ്രിയ പറഞ്ഞു. 


Join WhatsApp News
vayanakkaran 2018-07-09 21:49:26
Do not n believe this type of cine super stars. They do not understand the real problem or justice. They are self centered parasites. They say bla..bla..
Support the victims and the WCC
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക