Image

ഫൊക്കാന തെരഞ്ഞെടുപ്പ്; കനേഡിയന്‍ മലയാളികള്‍ക്ക് ഉജ്ജ്വല വിജയം

ആഷ്‌ലി ജോസഫ് Published on 08 July, 2018
ഫൊക്കാന തെരഞ്ഞെടുപ്പ്; കനേഡിയന്‍ മലയാളികള്‍ക്ക് ഉജ്ജ്വല വിജയം
ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അമരത്തേക്ക് കാനഡയില്‍നിന്ന് നാലു പേരെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി കനേഡിയന്‍ മലയാളികളുടെ നിറസാന്നിധ്യമായ ടോമി കൊക്കാട്, കാനഡ റിജിയണല്‍ പ്രസിഡന്റായി ബൈജു പകലോമറ്റം, യൂത്ത് പ്രതിനിധിയായി നിബിന്‍ പി.ജോസ്, നാഷ്ണല്‍ കോഓര്‍ഡിനേറ്ററായി സണ്ണി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ടോമി കൊക്കാട് ആദ്യമായല്ല ഫോമയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്. 1994 ല്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കമ്മറ്റി മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996ല്‍ നാഷണല്‍ കമ്മറ്റി മെമ്പറുമായി.1998ല്‍ ജോയിന്റ് ട്രഷറര്‍, 2002ല്‍ ജോയിന്റ് സെക്രട്ടറി, 20062008ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി, 2016 കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ടൊറാന്റോ മലയാളി സമാജം, മിസിസോഗ കേരള അസോസിയേഷന്‍, കനേഡിയന്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടകളുടെ ലൈഫ് ടൈം മെമ്പറും കൂടിയാണ് ടോമി.

കാനഡ റിജിയണല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈജു പകലോമറ്റം 2016 മുതല്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റാണ്. 2011 ല്‍ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. ഇവിടെ രണ്ടുതവണ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2007 ല്‍ ആഗോള കാത്തലിക് സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്‍ത് ഡിഗ്രി എടുത്ത് സര്‍ നൈറ്റായി മലയാളികള്‍ക്ക് അഭിമാനമായി മാറുകയും ചെയ്തു. 2016 ല്‍ സീറോ മലബാര്‍ ചര്‍ച്ച് നയാഗ്ര ഫാള്‍സില്‍ ആരംഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും അഡ് ഹോക് കമ്മറ്റി ചെയര്‍ ആകുകയും ചെയ്തു. തുടര്‍ന്ന് നയാഗ്ര ഫാള്‍സ് പാസ്റ്ററല്‍ കൗണ്‍സില്‍ റെപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ സിറോ മലബാര്‍ ചര്‍ച്ച്, നയഗ്ര ഫാള്‍സ് ആദ്യ കൈയിക്കാരനായി. ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല്‍ ഡയറക്ടര്‍കൂടിയായ അദ്ദേഹം കോളമിസ്റ്റുകൂടിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക