Image

മാതാപിതാക്കളുടെ അശ്രദ്ധ-രണ്ടു വയസുകാരന്‍ വെടിയേറ്റു മരിച്ചു

പി.പി. ചെറിയാന്‍ Published on 10 July, 2018
മാതാപിതാക്കളുടെ അശ്രദ്ധ-രണ്ടു വയസുകാരന്‍ വെടിയേറ്റു മരിച്ചു
ഹൂസ്റ്റണ്‍: സ്വയസംരക്ഷണത്തിനായി വീടുകളില്‍ വാങ്ങിവെക്കുന്ന തോക്ക് സുരക്ഷിതമായി വെയ്ക്കുന്നതിന് പകരം അലക്ഷ്യമായി സോഫയില്‍ ഇട്ടതു രണ്ടുവയസുകാരന്റെ കൈയിലെടുത്ത് കളിക്കുകയും, അബന്ധത്തില്‍ വെടിപൊട്ടി കൊല്ലപ്പെടുകയും ചെയ്ത സംഭവം  നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

ജൂലായ് 8 ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും, കുട്ടി സോഫയില്‍ നിന്നും തോക്ക് എടുത്ത് കളിക്കുന്നതു ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

തോക്ക് തലക്കുനേരെ ചൂണ്ടി സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് കുട്ടിയെ ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിക്കുന്നതായും, കേസ്സെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഹൂസ്റ്റണ്‍ പോലീസ് ക്യാപ്റ്റന്‍ ഡേവിഡ് ഏജന്റലൊ പറഞ്ഞു.

മാതാപിതാക്കളോ, മുതിര്‍ന്ന കുടുംബാംഗങ്ങളോ അലക്ഷ്യമായി വലിച്ചെറിയുന്ന തോക്ക് കുട്ടികല്‍ എടുത്തു കളിക്കുമ്പോള്‍ വെടിപൊട്ടി നിരവധി കുരുന്നുകളുടെ ജീവനാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

കുട്ടികള്‍ക്ക് ലഭിക്കാത്തവിധം തോക്കുകള്‍ സുരക്ഷിതമായിവെക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചു.

മാതാപിതാക്കളുടെ അശ്രദ്ധ-രണ്ടു വയസുകാരന്‍ വെടിയേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക