Image

സാമ്‌ബത്തിക തട്ടിപ്പ്‌; എംഎല്‍എ ബിജിമോളോട്‌ പാര്‍ട്ടി വിശദീകരണം തേടി

Published on 10 July, 2018
സാമ്‌ബത്തിക തട്ടിപ്പ്‌; എംഎല്‍എ ബിജിമോളോട്‌ പാര്‍ട്ടി വിശദീകരണം തേടി

തേക്കടി: സഹോദരിയുടെ പേരിലുള്ള സൊസൈറ്റിക്ക്‌ 15 ലക്ഷം സഹായം അനുവദിച്ച സംഭവത്തില്‍ പീരുമേട്‌ എംഎല്‍എ ബിജിമോളോട്‌ സിപിഐ വിശദീകരണം തേടി. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഫണ്ട്‌ തട്ടിച്ചതായിട്ടാണ്‌ എംഎല്‍എയ്‌ക്കതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്‌. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ്‌ ഇ.ഡി.സികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സംഘടനയ്‌ക്ക്‌ അനുവദിച്ചതായി കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

സഹോദരിയുടെ പേരിലുള്ള സൊസൈറ്റി മറയാക്കി ബിജിമോള്‍ എംഎല്‍എ സാമ്‌ബത്തിക തട്ടിപ്പ്‌ നടത്തിയതായി ആരോപണം. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഫണ്ട്‌ തട്ടിച്ചതായിട്ടാണ്‌ എംഎല്‍എയ്‌ക്കതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്‌.

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ്‌ ഇ.ഡി.സികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സംഘടനയ്‌ക്ക്‌ അനുവദിച്ചതായി കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നു.പദവി ദുര്‍വിനിയോഗം ചെയ്‌ത്‌ സ്വജനപക്ഷപാതം കാട്ടിയ എംഎല്‍എയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന്‌ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക